
പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ ദാനം ചെയ്യും
ബംഗളൂരു: കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിലാണ് സിനിമാ ലോകം. തങ്ങളുടെ പ്രിയപ്പെട്ട നടൻ ഇനിയില്ലെന്ന വാർത്ത വിശ്വസിക്കാനാവാതെ തകർന്നിരിക്കുയാണ് ആരാധകരും. എന്നാൽ പുനീതിന്റെ കണ്ണുകൾ ഇനിയും ലോകം കാണും. പുനീതിന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ പിതാവ് രാജ്കുമാറും കണ്ണുകള്‍ ദാനം ചെയ്തിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ വെച്ചായിരുന്നു പുനീത് രാജ്കുമാറിന്റെ അന്ത്യം. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ പുനീതിന് ഉണ്ടായിരുന്നില്ല….