രജനികാന്തിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി ; താരം സുഖം പ്രാപിക്കുന്നുവെന്ന് ആശുപത്രി അധികൃതർ

രജനികാന്തിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി ; താരം സുഖം പ്രാപിക്കുന്നുവെന്ന് ആശുപത്രി അധികൃതർ

സൂപ്പർതാരം രജനീകാന്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്ന് കാവേരി ആശുപത്രി അധികൃതർ അറിയിച്ചു. ഇത് സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ ആശുപത്രി പുറത്തിറക്കി. തലച്ചോറിലെ രക്തക്കുഴലിലെ ബ്ലോക്ക് നീക്കാനുള്ള കരോട്ടിഡ് ആർട്ടറി റിവാസ്കുലറൈസേഷൻ പ്രക്രിയ വിജയകരമായി, അദ്ദേഹം സുഖം പ്രാപിക്കുന്നുണ്ടെന്നും കാവേരി ആശുപത്രി പുറത്തുവിട്ട ബുള്ളറ്റിനിൽ പറയുന്നു. താരത്തിന്റെ ആരോ​ഗ്യസ്ഥിതിയിൽ പുരോ​ഗതിയുണ്ടെന്നും ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടുമെന്നും വ്യക്തമാക്കി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെയാണ് താരത്തെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈ കാവേരി ആശുപത്രിയിൽ ഇന്നലെ വൈകിട്ട് 4.30 നാണ് രജനീകാന്തിനെ പ്രവേശിപ്പിച്ചത്. ഈ വാര്‍ത്ത പ്രചരിച്ചതോടെ ആരാധകര്‍ ഒന്നടങ്കം ആശങ്കയിലാകുന്ന കാഴ്ചയാണ് കാണാനായത്.

Back To Top
error: Content is protected !!