സ്വർണവില വീണ്ടും കുറഞ്ഞു

സ്വർണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില ഇടിഞ്ഞു. പവന് 120 രൂപയാണ് ഇന്നു കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,780 രൂപയായി. ഗ്രാമിന് പതിനഞ്ചു രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്‍റെ വില 4470 ആയി.

ഇന്നലെയും സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. പവന്‍ 80രൂപയാണ് ഇന്നലെ കുറഞ്ഞത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 34,720 രൂപയായിരുന്നു.  സ്വര്‍ണവില പടിപടിയായാണ് ഉയർന്നത്. പണപ്പെരുപ്പ നിരക്ക് ഉയരുന്നതിനാൽ കൂടുതൽ പേർ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ തിരഞ്ഞെടുക്കുന്നുണ്ട്. രൂപക്കെതിരെ എന്നാൽ ഡോളർ ശക്തിപ്രാപിച്ചതോടെ സ്വർണവിലയിലും ഇത് പ്രതിഫലിക്കുന്നുണ്ട്.

Back To Top
error: Content is protected !!