
‘ജയിലര്‍ 2’ ടീസറിലുള്ളത് രജനികാന്തിന്റെ ഡ്യൂപ്പ് ? വിമര്‍ശകര്‍ക്ക് മറുപടി നൽകി അണിയറപ്രവർത്തകർ
രജനികാന്തിന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘ജയിലറി’ന് രണ്ടാം ഭാഗം വരുന്നു എന്ന വാർത്ത രജനി ആരാധകർ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. ‘ജയിലര്‍ 2’വിന്‍റെ അനൗണ്‍സ്‌മെന്‍റ് ടീസറും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനകം തന്നെ വൈറലാണ്. ആദ്യ ഭാഗത്തിലെ രംഗങ്ങള്‍ അനുസ്‌മരിപ്പിക്കും വിധമാണ് രണ്ടാം ഭാഗത്തിന്‍റെ ടീസര്‍ ഒരുക്കിയിരിക്കുന്നത്. പൊങ്കല്‍ ദിനത്തിലാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇതിന് പിന്നാലെയാണ് ചിലർ ടീസറിലുള്ളത് രജനികാന്ത് അല്ല ഡ്യൂപ്പ്…