Jailer 2 Announcement Teaser: രജനീകാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ജയിലറിന് രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ അനൗൺസ്‌മെന്റ് ടീസർ അണിയറപ്രവർത്തകർ പുറത്തിറക്കി. രജനീകാന്തിനൊപ്പം നെൽസണും അനിരുദ്ധും ടീസറിലുണ്ട്.
ജയിലറിലെ വില്ലൻ കഥാപാത്രമായി വിനായകൻ കൈയ്യടി നേടിയപ്പോൾ, മോഹൻലാലിന്റെയും ശിവ രാജ്‍കുമാറിന്റെയും അതിഥിവേഷങ്ങൾ തിയേറ്ററിൽ തരംഗം സൃഷ്ടിച്ചിരുന്നു. ജയിലർ 2 വരുമ്പോൾ മോഹൻലാൽ അടക്കമുള്ള താരങ്ങൾ ചിത്രത്തിലുണ്ടാകുമോ എന്ന ആകാംഷയിലാണ് മലയാളികൾ അടക്കമുള്ള ആരാധകർ.