
‘നെഗറ്റീവ് തോന്നിക്കുന്ന ഭാഗം മാത്രമെടുത്ത് സോഷ്യൽ മീഡിയയിലിടും; ഒരു തവണ ഞാൻ ഫോൺ വലിച്ചെറിഞ്ഞിട്ടുണ്ട്’: സാനിയ അയ്യപ്പൻ
മോശമായ ആംഗിളിൽ ദൃശ്യങ്ങളെടുക്കുന്ന ഓൺലൈൻ മീഡിയകൾക്കെതിരെ തുറന്നടിച്ച് സാനിയ അയ്യപ്പൻ. കംഫർട്ടബിളായ ടോപ്പ് ഇട്ടുകൂടേയെന്ന് അവർ ചോദിക്കും. എന്റെ ഇഷ്ടമാണ് എന്ത് ടോപ്പ് ധരിക്കണമെന്ന്. ഇങ്ങനെ ഇട്ടത് കൊണ്ടല്ലേ ഞങ്ങളങ്ങനെ എടുക്കുന്നതെന്ന് പറയാൻ അധികാരം നിങ്ങൾക്കില്ല. ഒരു തവണ ഞാൻ ഫോൺ വലിച്ചെറിഞ്ഞിട്ടുണ്ടെന്നും സാനിയ തുറന്ന് പറഞ്ഞു. വ്യൂസിന് വേണ്ടി മീഡിയ എന്തും കാണിക്കുന്നു. ആൾക്കാരേക്കാളും കൂടുതൽ ഉദ്ഘാടന ചടങ്ങുകളിൽ വരാറ് മീഡിയയാണ്. നെഗറ്റീവ് തോന്നിക്കുന്ന ഭാഗം മാത്രമെടുത്ത് സോഷ്യൽ മീഡിയയിലിടും. ഇത് അലോസരകരമാണെന്നും സാനിയ അയ്യപ്പൻ…