‘നെ​ഗറ്റീവ് തോന്നിക്കുന്ന ഭാ​ഗം മാത്രമെടുത്ത് സോഷ്യൽ മീഡിയയിലിടും; ഒരു തവണ ഞാൻ ഫോൺ വലിച്ചെറിഞ്ഞിട്ടുണ്ട്’: സാനിയ അയ്യപ്പൻ | saniya-iyappan

‘നെ​ഗറ്റീവ് തോന്നിക്കുന്ന ഭാ​ഗം മാത്രമെടുത്ത് സോഷ്യൽ മീഡിയയിലിടും; ഒരു തവണ ഞാൻ ഫോൺ വലിച്ചെറിഞ്ഞിട്ടുണ്ട്’: സാനിയ അയ്യപ്പൻ

മോശമായ ആം​ഗിളിൽ ദൃശ്യങ്ങളെടുക്കുന്ന ഓൺലൈൻ മീഡിയകൾക്കെതിരെ തുറന്നടിച്ച് സാനിയ അയ്യപ്പൻ. കംഫർട്ടബിളായ ടോപ്പ് ഇട്ടുകൂടേയെന്ന് അവർ ചോദിക്കും. എന്റെ ഇഷ്ടമാണ് എന്ത് ടോപ്പ് ധരിക്കണമെന്ന്. ഇങ്ങനെ ഇട്ടത് കൊണ്ടല്ലേ ഞങ്ങളങ്ങനെ എടുക്കുന്നതെന്ന് പറയാൻ അധികാരം നിങ്ങൾക്കില്ല. ഒരു തവണ ഞാൻ ഫോൺ വലിച്ചെറിഞ്ഞിട്ടുണ്ടെന്നും സാനിയ തുറന്ന് പറഞ്ഞു.

വ്യൂസിന് വേണ്ടി മീഡിയ എന്തും കാണിക്കുന്നു. ആൾക്കാരേക്കാളും കൂടുതൽ ഉദ്ഘാടന ചടങ്ങുകളിൽ വരാറ് മീഡിയയാണ്. നെ​ഗറ്റീവ് തോന്നിക്കുന്ന ഭാ​ഗം മാത്രമെടുത്ത് സോഷ്യൽ മീഡിയയിലിടും. ഇത് അലോസരകരമാണെന്നും സാനിയ അയ്യപ്പൻ തുറന്നടിച്ചു.

കൂടാതെ ഓൺലൈൻ മീഡിയകളിൽ ഇവരെ കോമാളികളായി കാണിക്കുന്നതിനെ കുറിച്ചും സാനിയ സംസാരിച്ചു.

എറണാകുളത്തെ വനിത തിയറ്ററിൽ മീഡിയകൾക്ക് മുന്നിൽ കാട്ടിക്കൂട്ടലുകൾ നടത്തുന്നവരുണ്ടെന്നും സാനിയ ചൂണ്ടിക്കാട്ടി. ആ തിയറ്ററിലേക്ക് പോകാൻ പേടിയാണ്. ഫാൻസി ഡ്രസ് കോംപറ്റീഷൻ പോലെയായി. എന്തൊക്കെയാണ് അവിടെ നടക്കുന്ന കോപ്രായങ്ങൾ. മീഡിയക്ക് കണ്ടന്റിന് വേണ്ടി ഇവർ കോമളിത്തരങ്ങൾ കാട്ടുകയാണല്ലോ. പാവങ്ങൾക്ക് ഇത് മനസിലാകുന്നുണ്ടോ എന്ന് ചിലപ്പോൾ വിഷമം തോന്നുമെന്നും സാനിയ പറയുന്നു. ക്യൂ സ്റ്റുഡിയോടാണ് പ്രതികരണം.

നേരത്തെ സാനിയ അയ്യപ്പനെതിരെ സന്തോഷ് വർക്കി സംസാരിച്ചിരുന്നു. സാനിയക്ക് അഭിനയ മികവില്ലെന്നും ജാഡയാണെന്നും ഇയാൾ കുറ്റപ്പെടുത്തി. നല്ല അഹങ്കാരമുണ്ട്. നല്ല നടി പോലുമല്ല അവർ. ​ഗ്ലാമർ റോൾ ചെയ്യാൻ മാത്രം അറിയാം. എപ്പോഴും ബിക്കിനി ഫോട്ടോഷൂട്ട് എടുത്ത് കൊണ്ടിരിക്കും. അഭിനയിക്കാൻ വല്ല കഴിവുമുണ്ടോ. പുള്ളിക്കാരി അറിയപ്പെടുന്നത് ഫോട്ടോഷൂട്ടിലൂടെയാണെന്നും സന്തോഷ് വർക്കി വിമർശിച്ചു.

സന്തോഷ് വർക്കിക്ക് പിന്നാലെ ട്രോളുകളിലൂടെ ശ്രദ്ധ നേടിയ ആളാണ് അലിൻ ജോസ് പെരേര. സിനിമാ താരങ്ങൾക്ക് പിറകെ നടന്ന് പരിചയപ്പെടാൻ ശ്രമിക്കുന്ന ഇവർക്ക് നേരെ എപ്പോഴും പരിഹാസ കമന്റുകൾ വരാറുണ്ട്. ഒന്നിലേറെ നടിമാരെക്കുറിച്ച് സന്തോഷ് വർക്കി സംസാരിച്ചിട്ടുണ്ട്. ഇയാൾ കാരണമുണ്ടായ ശല്യത്തെക്കുറിച്ച് ഒരിക്കൽ നടി നിത്യ മേനോൻ തുറന്ന് പറയുകയും ചെയ്തു. ശല്യം കാരണം പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടാൻ വരെ തുനിഞ്ഞിരുന്നു. പിന്നെ എന്തോ പ്രശ്നമുള്ളയാളാണെന്ന് കരുതി വിട്ടതാണെന്ന് നിത്യ മേനോൻ അന്ന് പറഞ്ഞു.

യുവനടിമാരിൽ എപ്പോഴും വാർത്താ പ്രാധാന്യം നേടുന്ന നടിയാണ് സാനിയ അയ്യപ്പൻ. ഡാൻസിലൂടെയാണ് സാനിയ ജനശ്രദ്ധ നേടുന്നത്. സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന കാലം മുതൽ സെെബറാക്രമണം നേരിടേണ്ടി വന്നെങ്കിലും ഇതെല്ലാം അതിജീവിച്ച് മുന്നോട്ട് പോകാൻ സാനിയക്ക് സാധിച്ചു. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് നടി. സാനിയയുടെ ലെെഫ് സ്റ്റെെലിനും ഫാഷൻ ചോയ്സുകൾക്കും ആരാധകർ ഏറെയാണ്. മലായളത്തിൽ ട്രെൻഡ് സെറ്ററാകാൻ കഴിഞ്ഞ ചുരുക്കം നടിമാരിൽ ഒരാളാണ് സാനിയ.

content highlight: saniya-iyappan-indirectly-criticize

Leave a Reply..

Back To Top
error: Content is protected !!