രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: തമിഴ് സൂപ്പര്‍ താരം രജനീകാന്തിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് അദ്ദേഹത്തെ ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പതിവ് പരിശോധനകള്‍ക്കായാണ് 70കാരനായ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ടീം അറിയിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രജനീകാന്തിന്റെ പബ്ലിസിറ്റ് റിയാസ്.കെ. അഹമ്മദ് അറിയിച്ചു.ആശുപത്രിയില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പ് ഇതുവരെ പുറത്തുവന്നിട്ടില്ല.

Back To Top
error: Content is protected !!