നോക്ക് കൂലി കൊടുക്കാത്തതിന് യുവാവിനെ ചുമട്ടുതൊഴിലാളികള്‍ മര്‍ദ്ദിച്ചതായി പരാതി

നോക്ക് കൂലി കൊടുക്കാത്തതിന് യുവാവിനെ ചുമട്ടുതൊഴിലാളികള്‍ മര്‍ദ്ദിച്ചതായി പരാതി

കൊയിലാണ്ടി :  നോക്ക് കൂലി കൊടുക്കാത്തതിന് യുവാവിനെ ചുമട്ടുതൊഴിലാളികള്‍ മര്‍ദ്ദിച്ചതായി പരാതി. പരിക്കേറ്റ ഏഴു കുടിക്കല്‍ തെക്കപുരയില്‍ സനില്‍കുമാറിനെ(38) കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്നും കൊയിലാണ്ടിയിലേക്ക് സ്വകാര്യ ബസ്സില്‍ കൊടുത്തയച്ച സാധനത്തിന് ബസ്സ്റ്റാന്റില്‍ വെച്ച് നോക്ക് കൂലി ആവശ്യപ്പെടുകയായിരുന്നുവെത്രെ . പണം കോഴിക്കോട് കൊടുത്തു എന്ന് പറഞ്ഞിട്ടും ഇറക്കുന്നതിനെ ചൊല്ലി വാക് തര്‍ക്കമുണ്ടായി. ഒടുവില്‍ 30 രൂപ കൊടുത്തെങ്കിലും പിന്നീട് ആറോളം ചുമട്ടു തൊഴിലാളികള്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു എന്ന് സനില്‍കുമാര്‍ പറഞ്ഞു. പോലീസ് എയ്ഡ് പോസ്റ്റില്‍ പോലീസിലും പരാതി പറഞ്ഞിരുന്നു. സ്വിമ്മിംഗ് പൂള്‍വര്‍ക്കുമായി ബന്ധപ്പെട്ട ഏകദേശം രണ്ടര കിലോയോളം ഉള്ള സ്‌കിമ്മര്‍ എന്ന സാധനമാണ് കൊടുത്തു വിട്ടതെന്നും അത് തിരിച്ച് നല്‍കിയില്ലെന്നും സനില്‍ പറഞ്ഞു. ഷോള്‍ഡറിനും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മര്‍ദനമേറ്റതിനെ തുടര്‍ന്ന് താലൂക്ക് ആശുപത്രയില്‍ ചികിത്സ തേടി.

Back To Top
error: Content is protected !!