
‘ജിമ്മില്‍ നിന്നും നേരെ എത്തി, വിറയ്ക്കുന്നുണ്ടായിരുന്നു, ബിപിയും ഹൃദയമിടിപ്പും നോര്‍മലായിരുന്നു’ പുനീതിന്റെ ഡോക്ടര്‍
ബെംഗളൂരു: കന്നഡ നടന്‍ പുനീത് രാജ്കുമാറിന്റെ മരണത്തില്‍ വെളിപ്പെടുത്തലുമായി ഡോക്ടര്‍ ബി രമണ റാവു.പുനീതിനെ തന്റെ ക്ലീനിക്കില്‍ കൊണ്ടുവന്നപ്പോള്‍ രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും സാധാരണയായിരുന്നവെന്ന് ഡോക്ടര്‍ പറഞ്ഞു. പുനീതിന് ശരീരിക അസ്വസ്തതകള്‍ തോന്നിയപ്പോള്‍ ആദ്യം സമീപിച്ചത് കുടുംബ ഡോക്ടറായ രമണ റാവുവിനെയായിരുന്നു. വളരെ ചിട്ടയോടെയുള്ള ജീവിതമായിരുന്നു പുനീതിന്റെതെന്ന് ഡോക്ടര്‍ പറഞ്ഞു. എല്ലാ ദിവസവും വ്യായാമം ചെയ്യും. പ്രമേഹമോ രക്തസമ്മര്‍ദ്ദമോ ഇല്ല. മറ്റ് അസുഖങ്ങള്‍ക്ക് മരുന്നുകള്‍ ഒന്നും കഴിച്ചിരുന്നില്ല. ചെറുപ്പമായ സന്തേഷവാനായ വ്യക്തിയായിരുന്നെന്നും രമണ റാവു കൂട്ടിച്ചേര്‍ത്തു. രമണ റാവുവിന്റെ…