‘ജിമ്മില്‍ നിന്നും നേരെ എത്തി, വിറയ്ക്കുന്നുണ്ടായിരുന്നു, ബിപിയും ഹൃദയമിടിപ്പും നോര്‍മലായിരുന്നു’ പുനീതിന്റെ ഡോക്ടര്‍

‘ജിമ്മില്‍ നിന്നും നേരെ എത്തി, വിറയ്ക്കുന്നുണ്ടായിരുന്നു, ബിപിയും ഹൃദയമിടിപ്പും നോര്‍മലായിരുന്നു’ പുനീതിന്റെ ഡോക്ടര്‍

ബെംഗളൂരു: കന്നഡ നടന്‍ പുനീത് രാജ്കുമാറിന്റെ മരണത്തില്‍ വെളിപ്പെടുത്തലുമായി ഡോക്ടര്‍ ബി രമണ റാവു.പുനീതിനെ തന്റെ ക്ലീനിക്കില്‍ കൊണ്ടുവന്നപ്പോള്‍ രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും സാധാരണയായിരുന്നവെന്ന് ഡോക്ടര്‍ പറഞ്ഞു. പുനീതിന് ശരീരിക അസ്വസ്തതകള്‍ തോന്നിയപ്പോള്‍ ആദ്യം സമീപിച്ചത് കുടുംബ ഡോക്ടറായ രമണ റാവുവിനെയായിരുന്നു. വളരെ ചിട്ടയോടെയുള്ള ജീവിതമായിരുന്നു പുനീതിന്റെതെന്ന് ഡോക്ടര്‍ പറഞ്ഞു. എല്ലാ ദിവസവും വ്യായാമം ചെയ്യും. പ്രമേഹമോ രക്തസമ്മര്‍ദ്ദമോ ഇല്ല. മറ്റ് അസുഖങ്ങള്‍ക്ക് മരുന്നുകള്‍ ഒന്നും കഴിച്ചിരുന്നില്ല. ചെറുപ്പമായ സന്തേഷവാനായ വ്യക്തിയായിരുന്നെന്നും രമണ റാവു കൂട്ടിച്ചേര്‍ത്തു.

രമണ റാവുവിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ,
‘സുഖം തോന്നുന്നില്ലെന്ന് പറഞ്ഞ് ക്ലിനിക്കിലേക്ക് വന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദം സാധാരണമായിരുന്നു. എന്നാല്‍ വിറക്കുന്നുണ്ടായിരുന്നു. അതിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ ജിമ്മില്‍ നിന്നും നേരെ ഇങ്ങോട്ടാണ് വന്നത് എന്നാണ് പറഞ്ഞത്.

അതുകൊണ്ട് അസാധാരണമായി ഒന്നും തോന്നിയില്ല. എന്നാല്‍ നെഞ്ചു വേദനയെക്കുറിച്ച്‌ അദ്ദേഹം പറഞ്ഞിരുന്നില്ല. ഇസിജിയില്‍ ചെറിയ വ്യതിയാനം ഉണ്ടായപ്പോള്‍ വിക്രം ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. പക്ഷെ അവിടെ എത്തുന്നതിന് മുന്‍പേ പ്രശ്‌നങ്ങള്‍ ഗുരുതരമാവുകയും ഒടുവില്‍ മരണത്തിലെത്തുകയും ആയിരുന്നു’.

One thought on “‘ജിമ്മില്‍ നിന്നും നേരെ എത്തി, വിറയ്ക്കുന്നുണ്ടായിരുന്നു, ബിപിയും ഹൃദയമിടിപ്പും നോര്‍മലായിരുന്നു’ പുനീതിന്റെ ഡോക്ടര്‍

  1. പവർ സ്റ്റാർ എന്ന ജാടയോ അഹങ്കാരമൊ ഇല്ലാത്ത നല്ല മനുഷ്യൻ നിഷ്കളങ്കമായ ചിരി 😢😢🙏🌹

Comments are closed.

Back To Top
error: Content is protected !!