പെട്രോൾ-ഡീസൽ വില ഇന്നും കൂട്ടി ; തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 111 രൂപ 55 പൈസ

പെട്രോൾ-ഡീസൽ വില ഇന്നും കൂട്ടി ; തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 111 രൂപ 55 പൈസ

രാജ്യത്ത് ഇന്ധനവില കുത്തനെ മുകളിലോട്ട്. പെട്രോൾ – ഡീസൽ വില (Petrol Diesel Price) ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് 111 രൂപ 55 പൈസയാണ് പെട്രോൾവില. ഡീസലിന് 105 രൂപ 25 പൈസയാണ് പുതിയ നിരക്ക്. കൊച്ചിയിൽ പെട്രോളിന് 109 രൂപ 30 പൈസയും ഡീസലിന് 103 രൂപ 17 പൈസയുമായി. പെട്രോളിന് 109 രൂപ 44 പൈസയാണ് കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന്റെ വില. ഡീസലിന് 103 രൂപ 31 പൈസയാണ് പുതുക്കിയ വില. തുടർച്ചയായ അഞ്ചാം ദിവസമാണ് ഇന്ധനവില കുത്തനെ ഉയർത്തുന്നത്.

Back To Top
error: Content is protected !!