ദിലീപ് സിനിമയുടെ ചിത്രീകരണത്തിനിടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കുഴഞ്ഞു വീണു മരിച്ചു

ദിലീപ് സിനിമയുടെ ചിത്രീകരണത്തിനിടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കുഴഞ്ഞു വീണു മരിച്ചു

കൊച്ചി ; ദിലീപിന്റെ സിനിമയുടെ ചിത്രീകരണത്തിനിടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കുഴഞ്ഞു വീണു . വോയിസ് ഓഫ് സത്യനാഥന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം .ജൂനിയര്‍ ആര്‍ട്ടിസ്റ്റായ ഇരുമ്ബനം സ്വദേശി സതീശനാണ് കഴിഞ്ഞ ദിവസം ഷൂട്ടിംഗ് നടക്കുന്നതിനിടെ കുഴഞ്ഞുവീണത് . ഉടനെ മഞ്ഞുമ്മലുള്ള സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചു. എങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ആയില്ല. 63 വയസ്സായിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഷൂട്ടിംഗ് നിര്‍ത്തിവെച്ചു. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്,…

Read More
രണ്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ അച്ഛൻ മുഖത്ത് പ്ലാസ്റ്റർ ഒട്ടിച്ചശേഷം വെള്ളത്തിൽ മുക്കിക്കൊന്നു

രണ്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ അച്ഛൻ മുഖത്ത് പ്ലാസ്റ്റർ ഒട്ടിച്ചശേഷം വെള്ളത്തിൽ മുക്കിക്കൊന്നു

രണ്ടുമാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ അച്ഛൻ  മുഖത്ത് പ്ലാസ്റ്റർ ഒട്ടിച്ചശേഷം ബാഗിലാക്കി കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊന്നു. ആന്ധ്രാപ്രദേശിൽ അനന്തപൂർ ജില്ലയിലെ കല്യാൺ ദുർഗിലാണ് സംഭവം. മല്ലികാർജുന എന്നയാളാണ് സ്വന്തം കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്.  ഭാര്യയ്‌ക്ക് മറ്റൊരാളുമായി ബന്ധമുള്ളതായി സംശയം തോന്നിയ മല്ലികാർജുന കുഞ്ഞിനെ കൊലപ്പെടുത്താൻ  തീരുമാനിക്കുകയായിരുന്നു. കുടുംബത്തിലെ ആരുമായും കുഞ്ഞിന് സാദൃശ്യമില്ലാത്തത് സംശയം ഇരട്ടിപ്പിച്ചു ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി കുറ്റസമ്മതം നടത്തി. https://youtu.be/gLGNGXYtf2o

Read More
മോന്‍സണ്‍ ചില്ലറക്കാരനല്ല !  ഒളിക്യാമറ വച്ച്  തന്‍റെ ദൃശ്യങ്ങളും പകര്‍ത്തിയതായി  പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴി

മോന്‍സണ്‍ ചില്ലറക്കാരനല്ല ! ഒളിക്യാമറ വച്ച് തന്‍റെ ദൃശ്യങ്ങളും പകര്‍ത്തിയതായി പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴി

പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസണെതിരെ ഗുരുതര ആരോപണവുമായി പീഡനത്തിനിരയായ പെണ്‍കുട്ടി. ഒളിക്യാമറ വച്ച് മോൻസണ്‍ പല ഉന്നതരുടെയും ദൃശ്യങ്ങൾ പകർത്തിയെന്ന് പെണ്‍കുട്ടി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.വീട്ടിലെ തിരുമ്മൽ കേന്ദ്രത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് പകർത്തിയത്. ഇവിടെ ഏട്ട് രഹസ്യ ക്യാമറകൾ സ്ഥാപിച്ചിരുന്നു. തന്‍റെ ദൃശ്യങ്ങളും പകർത്തി. പലരും പരാതി നൽകാത്തത് ബ്ലാക്ക് മെയിലിങ് ഭയന്നിട്ടാണെന്നും പെണ്‍കുട്ടി പറഞ്ഞു. പോക്സോ കേസിലെ പരാതിക്കാരിയെ മോൻസണിന്‍റെ വീട്ടിലെത്തിച്ച് ക്രൈം ബ്രാഞ്ച് വ്യാഴാഴ്ച വിവരശേഖരണം നടത്തിയിരുന്നു. പഠന സഹായം വാഗ്‌ദാനം ചെയ്‌ത്,…

Read More
മലയാള സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങി ബോളിവുഡ് താരം ജോണ്‍ എബ്രഹാം

മലയാള സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങി ബോളിവുഡ് താരം ജോണ്‍ എബ്രഹാം

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ജോണ്‍ എബ്രഹാം. ഇപ്പോഴിതാ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് താരം. ജോണ്‍ എബ്രഹാം എന്റര്‍ടൈന്‍മെന്റിന്റെ ആദ്യ മലയാള സിനിമയായ മൈക്കിന്റെ ചിത്രീകരണം ഒക്ടോബര്‍ 20ന് മൈസൂരില്‍ ആരംഭിച്ചു. കട്ടപ്പന, വൈക്കം, ധരംശാല തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരിക്കുക. രഞ്ജിത്ത് സജീവ് എന്ന പുതുമുഖ പ്രതിഭക്കൊപ്പം അനശ്വര രാജന്‍, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിരാം, സിനി എബ്രഹാം എന്നിവര്‍ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുമെന്നാണ് വിവരം. ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന…

Read More
ഗൂഡല്ലൂരിൽ നരഭോജി കടുവ വീണ്ടും; ഒരാളെ കൂടി കൊന്നു തിന്നു

ഗൂഡല്ലൂരിൽ നരഭോജി കടുവ വീണ്ടും; ഒരാളെ കൂടി കൊന്നു തിന്നു

ഗൂഡല്ലൂർ; ദേവർഷോലയിൽ നരഭോജി കടുവയെ പിടികൂടാനുള്ള വനംവകുപ്പിന്റെ തീവ്രശ്രമത്തിനിടെ ആദിവാസി വയോധികനെ കടുവ കൊന്നു തിന്നു. വെള്ളിയാഴ്‌ച ഉച്ചയോടെ പശുക്കളെ മേയ്‌ക്കുകയായിരുന്ന മംഗള ബസവൻ എന്ന മാതനെയാണ്‌ കടുവ പിടികൂടി കൊന്നു തിന്നത്‌. കഴിഞ്ഞയാഴ്‌ച ദേവൻ എസ്‌റ്റേറ്റിൽ ചന്ദ്രൻ എന്ന തൊഴിലാളിയെ ഇതേ കടുവ കൊന്നിരുന്നു.കടുവയെ മയക്കുവെടിവച്ച്‌ പിടിക്കാൻ കേരള–തമിഴ്നാട് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടക്കം നൂറ്റമ്പതോളം പേരാണ്‌ സ്ഥലത്ത്‌ ക്യാമ്പ്‌ ചെയ്യുന്നത്‌. ഡ്രോൺ, കുങ്കിയാന എന്നിവയെ ഉപയോഗിച്ചാണ്‌ തിരച്ചിൽ. വ്യാഴാഴ്ച രാത്രി തരിപ്പക്കൊല്ലി ചെമ്പൻകൊല്ലി ബോസ് പാറ…

Read More
ഇടുക്കി കട്ടപ്പനയിൽ ഇതരസംസ്ഥാനക്കാരിയായ 14 കാരി മരിച്ച നിലയിൽ

ഇടുക്കി കട്ടപ്പനയിൽ ഇതരസംസ്ഥാനക്കാരിയായ 14 കാരി മരിച്ച നിലയിൽ

ഇടുക്കി കട്ടപ്പനയിൽ ഇതരസംസ്ഥാനക്കാരിയായ 14 കാരി മരിച്ച നിലയിൽ. ജാർഖണ്ഡ് (Jharkhand) സ്വദേശികളായ മുൻഷി ബസ്രയുടെയും അൽബീനയുടെയും മകള്‍ പ്രീതിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മേട്ടുക്കുഴിയിലെ ഒരു ഏലത്തോട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. മൂന്നാഴ്ച മുമ്പാണ് പെണ്‍കുട്ടിയും മാതാപിതാക്കളും തോട്ടം ജോലിക്കായി ഇവിടെയത്തിയത്. രാവിലെ കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് പുറക് വശത്തായിട്ടായിരുന്നു മൃതദേഹം. ഇതിന് പിന്നാലെ മാതാപിതാക്കള്‍ പൊലീസില്‍ വിവരം അറയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു….

Read More
തന്റെ പേര്‌ ഉപയോഗിക്കുന്നത്‌ തടയണം; മാതാപിതാക്കൾക്കെതിരെ നടൻ വിജയ്‌ കോടതിയിൽ

തന്റെ പേര്‌ ഉപയോഗിക്കുന്നത്‌ തടയണം; മാതാപിതാക്കൾക്കെതിരെ നടൻ വിജയ്‌ കോടതിയിൽ

പൊതുജനങ്ങളെ സംഘടിപ്പിക്കാനോ യോഗങ്ങൾ നടത്താനോ തന്റെ പേര്‌ ഉപയോഗിക്കരുത്‌ എന്നാവശ്യപ്പെട്ട്‌ തമിഴ്‌നടൻ വിജയ്‌ മദ്രാസ്‌ ഹൈക്കോടതിയിൽ. മാതാപിതാക്കൾക്കും മറ്റ്‌ ഒമ്പത്‌ പേർക്കെതിരെയുമാണ്‌ വിജയ്‌ കോടതിയെ സമീപിച്ചത്‌. പിതാവ്‌ എസ്‌ എ ചന്ദ്രശേഖർ, മാതാവ്‌ ശോഭ, ബന്ധുവും ആരാധകരുടെ സംഘടനയായ ‘വിജയ്‌ മക്കൾ ഇയക്കം’ ഭാരവാഹിയുമായ പത്മനാഭൻ, സംഘടനയുടെ 8 ഭാരവാഹികൾ എന്നിവർക്കെതിരെയാണ്‌ നടൻ കോടതി നടപടി ആവശ്യപ്പെട്ടത്‌.വിജയ്‌ രാഷ്‌ട്രീയത്തിൽ ഇറങ്ങുമെന്ന്‌ ചന്ദ്രശേഖർ പ്രഖ്യാപിച്ചിരുന്നു. വിജയ്‌ മക്കൾ ഇയക്കത്തെ രാഷ്‌ട്രീയ പാർടിയായി പ്രഖ്യാപിച്ച്‌ തെരഞ്ഞെടുപ്പ്‌ കമീഷനിൽ രജിസ്‌റ്റർ ചെയ്യുകയും…

Read More
സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം; മാതൃഭൂമി ന്യൂസിലെ വേണു ബാലകൃഷ്ണന് സസ്‌പെൻഷൻ

സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം; മാതൃഭൂമി ന്യൂസിലെ വേണു ബാലകൃഷ്ണന് സസ്‌പെൻഷൻ

സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരിൽ മാതൃഭൂമി ന്യൂസിലെ മുതിർന്ന മാധ്യമപ്രവർത്തകൻ വേണു ബാലകൃഷ്ണന് സസ്‌പെൻഷൻ. അന്വേഷണ വിധേയമായാണ് അച്ചടക്ക നടപടി. സഹപ്രവർത്തകയായ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. യുവ മാധ്യമ പ്രവർത്തക ചാനലിൻ്റെ വനിതാ സെൽ വഴി മാധ്യമ പ്രവർത്തകനെതിരെ പരാതി നൽകിയത്. പരാതിയിൽ മാധ്യമ പ്രവർത്തക ഉറച്ചു നിന്നാൽ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് സംഭവത്തിനാസ്പദമായ സന്ദേശം വേണു യുവതിയ്ക്ക് അയച്ചത്. നേരത്തെ ഇദ്ദേഹത്തിനെതിരെ രണ്ടു വട്ടം പരാതി ഉയർന്നിരുന്നു….

Read More
Back To Top
error: Content is protected !!