മീഡിയ വൺ സംപ്രേഷണം വിലക്കി കേന്ദ്രസർക്കാർ; ഉത്തരവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ചാനൽ

മീഡിയ വൺ സംപ്രേഷണം വിലക്കി കേന്ദ്രസർക്കാർ; ഉത്തരവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ചാനൽ

സുരക്ഷാ കാരണങ്ങൾ മുൻ നിർത്തി സ്വകാര്യ മലയാള വാർത്താ ചാനലായ മീഡിയ വണ്ണിന്റെ സംപ്രേഷണം കേന്ദ്രസർക്കാർ തടഞ്ഞു. സുരക്ഷാ പ്രശ്‌നങ്ങൾ ഉന്നയിച്ച് കേന്ദ്ര വാർത്താവിതരണ മന്ത്രാലയമാണ് സംപ്രേഷണം തടഞ്ഞത്.

സംപ്രേഷണം നിർത്തി വെക്കുന്നതായി ചാനൽ സ്ഥിരീകരിച്ചു. ഉത്തരവിനെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും സംപ്രേഷണങ്ങൾ നിർത്തി വെയ്‌ക്കാൻ ആവശ്യപ്പെട്ടതിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ വ്യക്തമാക്കി. മുൻപും മീഡിയ വൺ അടക്കമുള്ള ചില മലയാളം ചാനലുകൾ നടപടി നേരിട്ടിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

 

Back To Top
error: Content is protected !!