
സിംഗിൾ ബഞ്ച് ഉത്തരവിന് സ്‌റ്റേയില്ല ; മീഡിയ വണിന്‍റെ വിലക്ക് തുടരും
കേന്ദ്ര സർക്കാറിന്‍റെ മീഡിയ വൺ സംപ്രേഷണ വിലക്ക് ശരിവച്ച സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തില്ല. സംപ്രേഷണ വിലക്കിനെതിരായ ഹർജികളിൽ വാദം കേട്ട ഹൈക്കോടതി പിന്നീട് വിധി പറയാനായി മാറ്റി. സംപ്രേഷണ വിലക്കുമായി ബന്ധപ്പെട്ട് മുദ്രവച്ച കവറിൽ കൂടുതൽ രേഖകൾ ഹാജരാക്കാമെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. മറുപടി ഫയൽ ചെയ്യാൻ അഡീഷണൽ സോളിസിറ്റർ ജനറൽ സാവകാശം തേടി. ചൊവ്വാഴ്‌ച വരെ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. മീഡിയ വണ്ണിനെതിരായ സംപ്രേഷണ വിലക്കിൽ മൗലികാവകാശങ്ങളുടെ ലംഘനം…