
അന്ധവിശ്വാസം: അച്ഛനാകാനുള്ള പ്രാര്‍ത്ഥനയുടെ ഭാഗമായി കോഴിക്കുഞ്ഞിനെ ജീവനോടെ ഭക്ഷിച്ചു, ഛത്തീസ്ഗഡില്‍ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു
ഛത്തീസ്ഗഡ്: കോഴിക്കുഞ്ഞിനെ ഭക്ഷിച്ചാല്‍ അച്ഛനാകാന്‍ സാധിക്കുമെന്ന അന്ധവിശ്വാസം വിശ്വസിച്ച് അതുപോലെ ചെയ്ത യുവാവ് മരിച്ചു. ഛത്തീസ്ഗഡില്‍ ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ആനന്ദ് യാദവ് എന്ന യുവാവാണ് മരിച്ചത്. അച്ഛനാകാനുള്ള പ്രാര്‍ത്ഥനയുടെ ഭാഗമായാണ് ഇയാള്‍ കോഴിക്കുഞ്ഞിനെ ജീവനോടെ ഭക്ഷിച്ചത്. പിന്നാലെ ശ്വാസതടസം ഉണ്ടാവുകയും മരണപ്പെടുകയുമായിരുന്നു. ജീവനോടെ വിഴുങ്ങിയ കോഴിക്കുഞ്ഞ് തൊണ്ടയില്‍ കുടുങ്ങുകയും ശ്വസതടസ്സം അനുഭവപ്പെട്ടാണ് യുവാവ് മരിക്കുന്നത്. അംബികാപൂരിലായിരുന്നു സംഭവം. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആനന്ദ് വിവാഹിതനായത്. എന്നാല്‍, കുട്ടികള്‍ ഉണ്ടായിരുന്നില്ല. ഇതിനിടയിലാണ് കോഴിക്കുഞ്ഞിനെ വിഴുങ്ങിയാല്‍ കുഞ്ഞുണ്ടാകുമെന്ന അന്ധവിശ്വാസം…