ആഗ്ര: വീടുകള്‍ക്കുള്ളില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി യുവതി ആത്മഹത്യ ചെയ്തു. യു.പിയിലെ ആഗ്രയിലാണ് സംഭവം. വിദ്യാപുരം കോളനിയിലെ മോന ദ്വിവേദി എന്ന 30കാരിയാണ് നാടന്‍ തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിച്ചത്. രണ്ട് കുട്ടികളുടെ അമ്മയാണ് ഇവര്‍.വെള്ളിയാഴ് രാവിലെ വീട്ടിലെ മുറിക്കുള്ളില്‍ വെച്ച് ഇവര്‍ സ്വയം വെടിവെക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. തന്റെ മരണത്തിന് കാരണം ഭര്‍തൃസഹോദരന്മാരുടെ പീഡനമാണെന്ന് ഇവര്‍ എഴുതിയ കത്തിൽ ഉണ്ടത്രേ. ഞാന്‍ ഒരു പാവം കുടുംബത്തില്‍ പെട്ടതാണ്. അമ്മ ചെറുപ്പത്തിലേ മരിച്ചു. അച്ഛന് മദ്യപാനിയായിരുന്നു. താന്‍ നേരിടുന്ന ദുരവസ്ഥ ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്നാണ് ഭര്തൃസഹോദരന്മാര് ഭീഷണിപ്പെടുത്തിയത്.16ാം വയസിലാണ് തന്റെ വിവാഹം നടന്നത്. ഭര്‍ത്താവ് ഉപേക്ഷിക്കുമോയെന്ന ഭയം കാരണം ഉപദ്രവങ്ങളൊന്നും അദ്ദഹത്തോട് പറയാനായില്ലെന്നും യുവതി കത്തില്‍ പറയുന്നു. യുവതിയുടെ മരണം ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് യു.പി പൊലീസ് വ്യക്തമാക്കി