പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ മകളെ വെട്ടിക്കൊലപ്പെടുത്തിയ അച്ഛൻ അറസ്റ്റിൽ

പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ മകളെ വെട്ടിക്കൊലപ്പെടുത്തിയ അച്ഛൻ അറസ്റ്റിൽ

തെങ്കാശി: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ മകളെ വെട്ടിക്കൊലപ്പെടുത്തിയ അച്ഛൻ അറസ്റ്റിൽ. 19 കാരിയായ ഷാലോം ഷീബയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആലംകുളം ഊത്തുമല തെക്കുകാവലാകുറിച്ചി ഗ്രാമത്തിൽ മാരിമുത്തുവിനെ അറസ്റ്റു ചെയ്തു.ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്. സമീപ ഗ്രാമത്തിലെ മുത്തരാജെന്ന യുവാവിനെ ഒരു വർഷം മുൻപ് പ്രണയിച്ച് വിവാഹം ചെയ്ത വിരോധത്തിലാണു കൊലപാതകമെന്നു പൊലീസ് പറഞ്ഞു.വിവാഹശേഷം ഷാലോമും മുത്തുരാജും ഇന്നലെ ഊത്തുമലയിലെ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിയിരുന്നു. നാട്ടിലെത്തിയപ്പോൾ ഷാലോം മാതാപിതാക്കളെ കാണാൻ സ്വന്തം വീട്ടിലും ചെന്നു. ഷാലോമിനെ കണ്ടതോടെ  രോഷാകുലനായ മാരിമുത്തു വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നു.

Back To Top
error: Content is protected !!