മിസോറാം ഗവര്‍ണറായ പി എസ് ശ്രീധരന്‍ പിള്ളയെ ഗോവയിലേക്ക് മാറ്റി ; പുതിയ പദവിയില്‍ സന്തോഷമെന്ന് ശ്രീധരന്‍ പിളള

മിസോറാം ഗവര്‍ണറായ പി എസ് ശ്രീധരന്‍ പിള്ളയെ ഗോവയിലേക്ക് മാറ്റി ; പുതിയ പദവിയില്‍ സന്തോഷമെന്ന് ശ്രീധരന്‍ പിളള

ന്യൂഡൽഹി: മിസോറാം ഗവർണർ ശ്രീധരൻ പിള്ള ഗോവ ഗവർണറാകും. പുതിയ ഗവര്‍ണര്‍മാരുടെ പട്ടികയിലാണ് മിസോറാം ഗവര്‍ണറായ പി എസ് ശ്രീധരന്‍ പിള്ളയെ ഗോവയിലേക്ക് മാറ്റിയത്. 2019 നവംബറിലായിരുന്നു ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറായി നിയമിതനായത്. മിസോറമിന്റ പതിനഞ്ചാമത്‌ ഗവർണ്ണറും ഈ ചുമതലയിലെത്തുന്ന മൂന്നാമത് മലയാളിയായിരുന്നു ശ്രീധരന്‍ പിള്ള.

ഹരിയാന ഗലവര്‍ണറായിരുന്ന സത്യദേവ് നാരായണ് ആര്യയെ ത്രിപുരയിലേക്ക് സ്ഥലംമാറ്റി. ത്രിപുര ഗവര്‍ണറായിരുന്ന രമേശ് ബൈസിനെ ജാര്‍ഖണ്ഡ് ഗവര്‍ണറാക്കി.തവർ ചന്ദ്  ഗെലോട്ട്കര്‍ണാടക ഗവര്‍ണറാകും. മന്ത്രി സഭ പുന:സംഘടനയ്ക്ക് മുന്നോടിയായിട്ടാണ് തവർ ചന്ദ് ഗെലോട്ടിനെ കർണാടക ഗവർണറാക്കുന്നത്. നിലവിൽ സാമൂഹിക ക്ഷേമ മന്ത്രിയാണ് തവർ ചന്ദ്  ഗെലോട്ട്. മംഗുഭായ് ചാംഗ്നാഭായ് പട്ടേല്‍ മധ്യപ്രദേശ് ഗവര്‍ണറാകും. ഭദ്രു ദട്ടാത്രയയെ ഹിമാചല്‍ പ്രദേശില്‍ നിിന്ന് ഹരിയാനയിലേക്ക് മാറ്റി. ഹരിബാബു കംമ്പാംപതി മിസോറാം ഗവര്‍ണറാകും. രാജേന്ദ്ര വിശ്വനാഥ അര്‍ലേകര്‍ ഹിമാചല്‍ പ്രദേശ് ഗവര്‍ണറുമാകും. പുതിയ പദവിയില്‍ സന്തോഷമെന്ന് നിയുക്ത ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിളള. പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ് ഭരണഘടനാ പദവിയെന്നും അദ്ദേഹം പറഞ്ഞു.

Back To Top
error: Content is protected !!