Headlines

കരിപ്പൂര്‍ ദുരന്തം: മലപ്പുറം അഡീഷനല്‍ എസ്.പി. ജി. സാബുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം

കരിപ്പൂര്‍ ദുരന്തം: മലപ്പുറം അഡീഷനല്‍ എസ്.പി. ജി. സാബുവിന്റെ നേതൃത്വത്തില്‍  പ്രത്യേക അന്വേഷണ സംഘം

കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയുള്ള ദുരന്തത്തിൽ പൊലീസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപികരിച്ചു. മലപ്പുറം അഡീഷനല്‍ എസ്.പി. ജി. സാബു വിന്റെ നേതൃത്വത്തില്‍ 30 അംഗ ടീമാണ് രൂപീകരിച്ചത്.  മലപ്പുറം ഡി.വൈ.എസ്.പി ഹരിദാസന്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരിക്കും.  എയര്‍പോര്‍ട്ടിൽ പെരിഫറി സെക്യൂരിറ്റി ഡ്യൂട്ടി ചെയ്തിരുന്ന രണ്ട് പേരില്‍ ഒരാളായ സി.ഐ.എസ്.എഫ് എ.എസ്.ഐയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എയര്‍ക്രാഫ്റ്റ് നിയമം 11, ഇന്ത്യന്‍ ശിക്ഷാ നിയമം 337, 338, 304 A വകുപ്പുകള്‍ പ്രകാരം (ക്രൈം നമ്പര്‍ 222/2020) കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി വരുന്നു.

error: Content is protected !!