പ്ലസ് വൺ പരീക്ഷ ഈ മാസം 24 മുതൽ ; പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

പ്ലസ് വൺ പരീക്ഷ ഈ മാസം 24 മുതൽ ; പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : പ്ലസ് വൺ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ഈ മാസം 24 മുതൽ പരീക്ഷകൾ ആരംഭിക്കും. വിഎച്ച്എസ്ഇ പരീക്ഷകളും 24 മുതൽ ആരംഭിക്കും.ഉച്ചയോടെയാണ് വിദ്യാഭ്യാസ വകുപ്പ് തിയതികൾ പ്രഖ്യാപിച്ചത്. വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള സൗകര്യത്തിനായി ഒന്നു മുതൽ അഞ്ച് ദിവസം വരെ ഇടവേളകൾ നൽകിയിട്ടുണ്ട്. പ്ലസ് വൺ പരീക്ഷകൾ ഒക്ടോബർ 18 നും, വൊക്കേഷണൽ ഹയർസെക്കന്ററി പരീക്ഷകൾ ഒക്ടോബർ 13 നും അവസാനിക്കും. കൊറോണ മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചാകും പരീക്ഷകൾ നടത്തുക. ചോദ്യപേപ്പറുകൾ നേരത്തെ തന്നെ…

Read More
സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വെള്ളിയാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,340 രൂപയും പവന് 34,720 രൂപയുമാണ് വെള്ളിയാഴ്ചത്തെ നിരക്ക്. ഈ മാസം രേഖപെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്. വ്യാഴാഴ്ച ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞ് ഗ്രാമിന് 4,400 രൂപയിലും പവന് 35,200 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസങ്ങളിലായി ഗ്രാമിന് 90 രൂപയും പവന് 720 രൂപയും കുറഞ്ഞു. സ്വര്‍ണത്തിനു ഈ…

Read More
കോവിഡ് വ്യാപന തോത് കുറഞ്ഞാലെ തിയേറ്ററുകൾ തുറക്കുകയുള്ളെന്ന് മന്ത്രി സജി ചെറിയാൻ

കോവിഡ് വ്യാപന തോത് കുറഞ്ഞാലെ തിയേറ്ററുകൾ തുറക്കുകയുള്ളെന്ന് മന്ത്രി സജി ചെറിയാൻ

തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നും കൊവിഡ് വ്യാപന തോത് കുറഞ്ഞാലെ തിയേറ്ററുകൾ തുറക്കാനാകൂ എന്നും മന്ത്രി സജി ചെറിയാൻ. എല്ലാ മേഖലയിലും ഘട്ടം ഘട്ടമായാണ് ഇളവുകൾ നൽകുന്നതെന്നും അടുത്ത ഘട്ടത്തിൽ തിയേറ്ററുകൾ തുറക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു. കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യതയുള്ള സാഹചര്യത്തിൽ തിയറ്ററുകൾ തുറക്കുമ്പോൾ നല്ലതുപോലെ ചിന്തിക്കേണ്ടതുണ്ട്. അടച്ചിട്ട മുറിയിലാണ് രോഗവ്യാപന സാധ്യത കൂടുതലുള്ളത്. തിയേറ്ററ്ററുകൾ തുറക്കുന്ന കാര്യത്തിൽ എത്രയും പെട്ടന്ന് തീരുമാനമെടുക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നും…

Read More
സീരിയൽ സിനിമാ നടൻ രമേശ് വലിയശാല അന്തരിച്ചു; വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

സീരിയൽ സിനിമാ നടൻ രമേശ് വലിയശാല അന്തരിച്ചു; വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

തിരുവനന്തപുരം: പ്രശസ്ത സീരിയൽ സിനിമാ താരം രമേശ് വലിയശാല അന്തരിച്ചു. ഇന്ന് പുലർച്ചെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ 22 വർഷമായി ടെലിവിഷൻ പരമ്പരകളിൽ സജീവ സാന്നിധ്യമായിരുന്നു. നാടകരംഗത്തൂടെ സീരിയലിൽ എത്തിയ നടനാണ് രമേശ്. തിരുവനന്തപുരം ആര്‍ട്‍സ് കോളേജില്‍ പഠിക്കുമ്പോഴാണ് നാടകത്തില്‍ സജീവമായത്. സംവിധായകൻ ഡോ. ജനാര്‍ദനൻ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം. കോളേജ് പഠനത്തിന് ശേഷം മിനിസ്‍ക്രീനിലേക്ക് എത്തി. ചില സിനിമകളുടെയും ഭാഗമായിട്ടുണ്ട്. നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ,എം ബാദുഷയാണ് സോഷ്യൽ മീഡിയയിലൂടെ നടന്റെ വിയോഗ…

Read More
ഗര്‍ഭച്ഛിദ്രത്തിന് വ്യാജ ഡോക്​ടര്‍ മരുന്ന് നല്‍കി ; 27കാരിക്ക് രക്തം വാര്‍ന്ന്​ ദാരുണാന്ത്യം

ഗര്‍ഭച്ഛിദ്രത്തിന് വ്യാജ ഡോക്​ടര്‍ മരുന്ന് നല്‍കി ; 27കാരിക്ക് രക്തം വാര്‍ന്ന്​ ദാരുണാന്ത്യം

വ്യാജഡോക്​ടര്‍ ഗര്‍ഭച്ഛിദ്രത്തിന്​ മരുന്ന്​ നല്‍കിയ 27കാരി ​അമിത രക്ത സ്രാവം മൂലം മരിച്ചു.ഹൊസൂരിലെ തോരപ്പള്ളിയില്‍ ബുധനാഴ്ചയാണ്​ സംഭവം.27കാരിയുടെ മരണത്തിന്​ കാരണക്കാരനായ വ്യാജഡോക്​ടര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായും ഇയാള്‍ ഒളിവിലാണെന്നും പോലീസ് വ്യക്തമാക്കി . പ്രദേശിക ക്ലിനിക്കില്‍ ഗര്‍ഭച്ഛിദ്രത്തിനെത്തിയതായിരുന്നു യുവതി. എട്ടാഴ്ച ഗര്‍ഭിണിയായിരുന്നു യുവതി. ഗര്‍ഭച്ഛിദ്രം നടത്താമെന്ന്​ സമ്മതിച്ച​ ഡോക്​ടര്‍ ബുധനാഴ്ച ചില മരുന്നുകള്‍ യുവതിക്ക്​ നല്‍കി. എന്നാല്‍, മരുന്നുകള്‍ കഴിച്ചതോടെ യുവതിക്ക്​ അമിത രക്തസ്രാവമുണ്ടാകുകയും തുടര്‍ന്ന്​ കുഴഞ്ഞു വീഴുകയുമായിരുന്നു . ഡോക്​ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന്​ യുവതിയെ തോരപ്പള്ളി പി.എച്ച്‌​.സിയില്‍…

Read More
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് താഴ്ന്നത്. ഇതോടെ ഗ്രാമിന് 4,400 രൂപയും പവന് 35,200 രൂപയുമാണ് ഇന്നത്തെ നിരക്ക്.എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ സ്വർണ വിലയിൽ മാറ്റമില്ല. ഡൽഹിയിൽ പത്ത് ​ഗ്രാം സ്വർണത്തിന് 46,250 രൂപയാണ്. മുംബൈയിൽ 46,120 രൂപയും, കൊൽ‍ക്കത്തയിൽ 46,650 രൂപയും, ചെന്നൈയിൽ 44,520 രൂപയും, ബംഗളൂരുവലും ഹൈദരാബാദിലും 44,100 രൂപയുമാണ്.ജിഎസ്ടിക്കും മറ്റ് ടാക്സുകൾക്കും പുറമെയുള്ള വിലയാണ് ഇത്.

Read More
‘ശൈലജ ടീച്ചര്‍ മടങ്ങി വന്നാല്‍ പകുതി പണി കുറയും, ടീച്ചര്‍ക്കുള്ള അനുഭവ പരിചയം വീണാ ജോര്‍ജിനില്ല: ടീച്ചറമ്മ തിരികെ വരണം’

‘ശൈലജ ടീച്ചര്‍ മടങ്ങി വന്നാല്‍ പകുതി പണി കുറയും, ടീച്ചര്‍ക്കുള്ള അനുഭവ പരിചയം വീണാ ജോര്‍ജിനില്ല: ടീച്ചറമ്മ തിരികെ വരണം’

സര്‍ക്കാര്‍ ഉടനടി ശൈലജ ടീച്ചറെ ആരോഗ്യ വകുപ്പ് മന്ത്രി സ്ഥാനത്തേക്ക് തിരികെ കൊണ്ട് വരണമെന്നും ടീച്ചര്‍ക്കുള്ള അനുഭവ പരിചയം വീണാ ജോര്‍ജിനില്ല എന്നും വ്യക്തമാക്കി സംവിധായകന്‍ വിസി അഭിലാഷ് രംഗത്ത്. ഇക്കാര്യത്തില്‍ ജാള്യതയുടെ പ്രശ്നമുദിക്കുന്നില്ലെന്നും വീണാ ജോര്‍ജിന്‍്റെ ന്യൂനത അവരുടെ കഴിവില്ലായ്മയുമല്ലെന്നും വിസി അഭിലാഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. വൈറസ് എന്ന വസ്തുതയെ നേരിടുന്നതിന് എക്സ്പീരിയന്‍സ് പ്രധാനമാണെന്നും ശൈലജ ടീച്ചര്‍ 2016 മുതല്‍ നേടിയെടുത്ത അക്കാര്യത്തിലുള്ള അനുഭവ പരിചയം വീണാ ജോര്‍ജിനില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശൈലജ ടീച്ചര്‍…

Read More
കോഴിക്കോട്ട് 12കാരിയെ പീഡിപ്പിച്ച കളരി ഗുരുക്കള്‍ അറസ്റ്റില്‍

കോഴിക്കോട്ട് 12കാരിയെ പീഡിപ്പിച്ച കളരി ഗുരുക്കള്‍ അറസ്റ്റില്‍

കോഴിക്കോട്: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കളരി ഗുരുക്കള്‍ അറസ്റ്റില്‍. കോഴിക്കോട് നന്മണ്ട കൊളത്തൂര്‍ ശിവശക്തി കളരി സംഘത്തിലെ ഗുരുക്കള്‍ മേഞ്ഞാണ്യം സ്വദേശി മജീന്ദ്രനെയാണ് കാക്കൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്. 2019ല്‍ കളരി പരിശീലനത്തിന് എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. കളരി മുറിയില്‍വച്ചാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ രക്ഷിതാക്കള്‍ കൗണ്‍സിലിംഗിന് വിധേയമാക്കി.കൗണ്‍സിലറോടാണ് കുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്. പിന്നീട് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് മജീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പോക്സോ…

Read More
Back To Top
error: Content is protected !!