കോഴിക്കോട്ട് 12കാരിയെ പീഡിപ്പിച്ച കളരി ഗുരുക്കള്‍ അറസ്റ്റില്‍

കോഴിക്കോട്ട് 12കാരിയെ പീഡിപ്പിച്ച കളരി ഗുരുക്കള്‍ അറസ്റ്റില്‍

കോഴിക്കോട്: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കളരി ഗുരുക്കള്‍ അറസ്റ്റില്‍. കോഴിക്കോട് നന്മണ്ട കൊളത്തൂര്‍ ശിവശക്തി കളരി സംഘത്തിലെ ഗുരുക്കള്‍ മേഞ്ഞാണ്യം സ്വദേശി മജീന്ദ്രനെയാണ് കാക്കൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്.

2019ല്‍ കളരി പരിശീലനത്തിന് എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. കളരി മുറിയില്‍വച്ചാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ രക്ഷിതാക്കള്‍ കൗണ്‍സിലിംഗിന് വിധേയമാക്കി.കൗണ്‍സിലറോടാണ് കുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്. പിന്നീട് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് മജീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പോക്സോ വകുപ്പ് പ്രകാരം കോടതി റിമാന്‍ഡ് ചെയ്തു

Back To Top
error: Content is protected !!