
രാജ്യം പുതിയ പരീക്ഷണത്തിലേക്ക്: രണ്ട് ഡോസുകളായി വ്യത്യസ്ത കൊവിഡ് വാക്‌സിന്‍
രാജ്യത്തെ കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ രണ്ട് ഡോസുകളിലായി വ്യത്യസ്ത വാക്‌സിനുകള്‍ നല്‍കുന്നത് പരീക്ഷിക്കാന്‍ അനുമതി. കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നീ വ്യത്യസ്ത വാക്‌സിനുകള്‍ ഒരാള്‍ക്ക് നല്‍കുന്നത് കൂടുതല്‍ ഫലപ്രദമാണെന്ന ഐസിഎംഎആല്‍ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷണത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഡിസിജിഐയുടേതാണ് അനുമതി. ചെന്നൈ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലാവും ഇത് സംബന്ധിച്ച തുടര്‍ പഠനവും പരീക്ഷണങ്ങളും നടക്കുക. കൊവാക്‌സിന്‍, കൊവിഷീല്‍ഡ് വാക്‌സിനുകള്‍ ഒരോ ഡോസുകളായി ഉപയോഗിക്കുന്നത് കൊവിഡിനെ കൂടുതല്‍ ഫലപ്രദമായി പ്രതിരോധിക്കുമെന്ന് ഐസിഎംആര്‍ നിലപാട്. ഈ വര്‍ഷം ജൂലൈയിലാണ് കൊവാക്‌സിനും…