കടകള്‍ രാവിലെ 7 മുതല്‍; മരണ-വിവാഹ ചടങ്ങുകള്‍ക്ക് 20 പേര്‍; ഇളവുകള്‍ പ്രഖ്യാപിച്ച്‌ ആരോഗ്യ മന്ത്രി

കടകള്‍ രാവിലെ 7 മുതല്‍; മരണ-വിവാഹ ചടങ്ങുകള്‍ക്ക് 20 പേര്‍; ഇളവുകള്‍ പ്രഖ്യാപിച്ച്‌ ആരോഗ്യ മന്ത്രി

ഓണം പ്രമാണിച്ച്‌ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് ഇതുസംബന്ധിച്ച്‌ നിയമസഭയില്‍ ഔദ്യോഗിക പ്രഖ്യാപനം നിയമസഭയില്‍ നടത്തിയത്. ഓണത്തിന് ലോക്ക്ഡൗണ്‍ ഉണ്ടാകില്ല. ഓണം കഴിഞ്ഞുവരുന്ന ഞായറാഴ്ചയും ലോക്ക്ഡൗണ്‍ ഇല്ല. ശനിയും ഞായറും നേരത്തെയുണ്ടായിരുന്ന ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി ഒഴിവാക്കിയിരിക്കുകയാണ്.

രോഗ വ്യാപനം കൂടിയ സ്ഥലങ്ങളിലൊഴികെ മറ്റിടങ്ങളില്‍ എല്ലാ കടകളും തുറക്കാന്‍ അനുമതിയുണ്ട്. ഇവിടങ്ങളില്‍ തിങ്കള്‍ മുതല്‍ ശനിവരെ കടകള്‍ രാവിലെ ഏഴുമണിമുതല്‍ ഒണ്‍പതുമണിവരെ തുറക്കാം. കല്യാണങ്ങളും മരണാനന്തര ചടങ്ങളുകളില്‍ പരമാവധി ഇരുപതുപേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുവാദമുള്ളൂ.

 👉 വാർത്തകൾക്ക്‌ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക 

1000 പേരില്‍ എത്ര പേര്‍ക്ക് രോഗം നിര്‍ണയിക്കപ്പെടുന്നു എന്നതനുസരിച്ച്‌ ഇനി സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തും. 1000 പേരുള്ള ഒരു പ്രദേശത്ത് 10 പേര്‍ക്ക് കൊവിഡ് പോസിറ്റീവായാല്‍ അവിടെ ട്രിപ്പിള്‍ ലോക് ഡൗണ്‍ നടപ്പിലാക്കും. വലിയ ആരാധനാലയങ്ങളില്‍ പരമാവധി നാല്‍പ്പതുപേര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ട്. ചട്ടം 300 അടിസ്ഥാനമാക്കിയുള്ള പ്രത്യക പ്രസ്താവനയാണ് മന്ത്രി സഭയില്‍ നടത്തിയത്.

Back To Top
error: Content is protected !!