
ഒമിക്രോൺ: പുതുവത്സരത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാന സർക്കാർ” തിയേറ്ററുകളിൽ 10 മണിക്ക് ശേഷം പ്രദർശനം അനുവദിക്കില്ല
സംസ്ഥാനത്ത് ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി തിയേറ്ററുകളിൽ 10 മണിക്ക് ശേഷം പ്രദർശനം അനുവദിക്കിലെന്ന് സർക്കാർ. ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെയാണ് നിയന്ത്രണമെന്നും സർക്കാർ അറിയിച്ചു. നേരത്തെ ജനുവരി 2 വരെ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. രാത്രി 10 മുതൽ രാവിലെ 5 വരെയാണു നിയന്ത്രണങ്ങൾ. 31നു രാത്രി 10നു ശേഷം പുതുവത്സരാഘോഷം അനുവദിക്കില്ല. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിൽ ഒരേ സമയം ഇരുന്നു കഴിക്കാവുന്നവരുടെ എണ്ണം നിലവിൽ 50…