മലപ്പുറത്ത് ഞായറാഴ്ച അവശ്യസാധന കടകള്‍ തുറക്കില്ല; അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ മാത്രം

മലപ്പുറത്ത് ഞായറാഴ്ച അവശ്യസാധന കടകള്‍ തുറക്കില്ല; അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ മാത്രം

മലപ്പുറം: ട്രിപ്പില്‍ ലോക്ക്ഡൗണ്‍ നിലവിലുള്ള മലപ്പുറം ജില്ലയില്‍ ഞായറാഴ്ച അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും തുറക്കില്ല. അടിയന്തര ആവശ്യങ്ങള്‍ക്കായുള്ള മെഡിക്കല്‍ സേവനങ്ങള്‍ മാത്രമാകും ഞായറാഴ്ച ജില്ലയില്‍ പ്രവര്‍ത്തിക്കുക.

കോവിഡ് അതിരൂക്ഷ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് ജില്ല ദുരന്തനിവാരണ ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.സംസ്ഥാനത്ത് നിലവില്‍ മലപ്പുറത്ത് മാത്രമാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിലുള്ളത്. മലപ്പുറമടക്കം നാല് ജില്ലകളില്‍ സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ സാഹചര്യത്തില്‍ മറ്റു മൂന്ന് ജില്ലകളിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കഴിഞ്ഞ ദിവസം പിന്‍വലിച്ചു.

Back To Top
error: Content is protected !!