അടിവാരം: വയനാട് ചുരത്തിൽ കെ എസ് ആർ ടി സി ബസ്സും ലോറിയും കൂട്ടിയിടിച്ചു . ചുരത്തിൽ ഒൻപതാം ഹയർപിൻ വളവിന് മുകളിലായാണ് അപകടം നടന്നത്. കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ലോറി സുൽത്താൻബത്തേരിയിലേക്ക് പോകുന്ന കെ എസ്ആർടിസി ബസ്സുമായാണ് കൂട്ടിയിടിച്ചത്. ആരുടെയും പരിക്ക് സാരമുള്ളതല്ല. പോലീസും ചുരംസംരക്ഷണസമിതി പ്രവർത്തകരും സ്ഥലത്ത് ഗതാഗതം നിയന്ത്രിക്കുന്നു.
താമരശ്ശേരി ചുരത്തിൽ കെ എസ് ആർ ടി സി ബസ്സും ലോറിയും കൂട്ടിയിടിച്ചു; ഗതാഗത തടസ്സം

