ഭക്ഷ്യകിറ്റ് വിതരണത്തിലെ കമ്മീഷന്‍ കുടിശ്ശിക കിട്ടിയില്ല; ഓണത്തിന് റേഷൻ വ്യാപാരികളുടെ പട്ടിണി സമരം

ഭക്ഷ്യകിറ്റ് വിതരണത്തിലെ കമ്മീഷന്‍ കുടിശ്ശിക കിട്ടിയില്ല; ഓണത്തിന് റേഷൻ വ്യാപാരികളുടെ പട്ടിണി സമരം

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്. ഓണത്തിന് പട്ടിണി സമരം നടത്തുമെന്ന് വ്യാപാരികള്‍ അറിയിച്ചു. ഭക്ഷ്യകിറ്റ് വിതരണത്തിലെ കമ്മീഷന്‍ കുടിശ്ശിക കിട്ടിയില്ലെന്ന് പറഞ്ഞാണ് വ്യാപാരികള്‍ സമരം നടത്തുന്നത്.10 മാസത്തെ കുടിശ്ശിക കിട്ടാനുണ്ടെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു. 51 കോടി രൂപ കുടിശ്ശിക ഇനത്തില്‍ ലഭിക്കാനുണ്ടെന്നാണ് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്.സംസ്ഥാന സര്‍ക്കാരിന്റെ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്ത വകയില്‍ ലഭിക്കേണ്ട കമ്മീഷന്‍ കുടിശ്ശികയ്ക്കായി റേഷന്‍ വ്യാപാരികള്‍ കഴിഞ്ഞദിവസം തലശ്ശേരി സപ്ലൈ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തിയിരുന്നു.

Back To Top
error: Content is protected !!