Headlines

മുടിവെട്ടാനെന്ന്‌ പറഞ്ഞ്‌ വിളിച്ച്‌ കൊണ്ടുപോയി പത്തുവയസുകാരനെ പീഡിപ്പിച്ചെന്ന പരാതിയില്‍ മുസ്ലീം ലീഗുകാരന്‍ അറസ്റ്റില്‍

മുടിവെട്ടാനെന്ന്‌ പറഞ്ഞ്‌ വിളിച്ച്‌ കൊണ്ടുപോയി പത്തുവയസുകാരനെ പീഡിപ്പിച്ചെന്ന പരാതിയില്‍ മുസ്ലീം ലീഗുകാരന്‍ അറസ്റ്റില്‍

പാലക്കാട്‌: മുടിവെട്ടിക്കൊടുക്കാമെന്ന്‌ പറഞ്ഞ്‌ പത്ത്‌ വയസുകാരനെ വിളിച്ച്‌ വരുത്തി ലൈംഗികമായി പീഡിപ്പിച്ച ആള്‍ പിടിയില്‍. പാലക്കാട്‌ കുലുക്കല്ലൂര്‍ സ്വദേശി മുഹമ്മദ്‌ ബഷീറാണ്‌ അറസ്റ്റിലായത്‌. ഇയാള്‍ മുസ്ലീംലീഗ്‌ പ്രവര്‍ത്തകനാണ്‌.

കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലാണ്‌ കൊപ്പം പൊലീസ്‌ ഇയാളെ പിടികൂടിയത്‌. നാട്യമംഗലത്ത്‌ ബാര്‍ബര്‍ഷോപ്പ്‌ നടത്തുന്നയാളാണ്‌ മുഹമ്മദ്‌ ബഷീര്‍(50). പ്രതിക്കെതിരെ പോക്‌സോ ചുമത്തി.ഇതിന്‌ മുമ്പും ഇയാള്‍ കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്ന്‌ റിപ്പോര്‍ട്ടുണ്ട്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.ലോക്‌ഡൗണ്‍ സമയത്ത്‌ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചതായാണ്‌ റിപ്പോര്‍ട്ട്‌.

error: Content is protected !!