രാജ്യത്തെ കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ രണ്ട് ഡോസുകളിലായി വ്യത്യസ്ത വാക്‌സിനുകള്‍ നല്‍കുന്നത് പരീക്ഷിക്കാന്‍ അനുമതി. കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നീ വ്യത്യസ്ത വാക്‌സിനുകള്‍ ഒരാള്‍ക്ക് നല്‍കുന്നത് കൂടുതല്‍ ഫലപ്രദമാണെന്ന ഐസിഎംഎആല്‍ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷണത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഡിസിജിഐയുടേതാണ് അനുമതി.
ചെന്നൈ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലാവും ഇത് സംബന്ധിച്ച തുടര്‍ പഠനവും പരീക്ഷണങ്ങളും നടക്കുക. കൊവാക്‌സിന്‍, കൊവിഷീല്‍ഡ് വാക്‌സിനുകള്‍ ഒരോ ഡോസുകളായി ഉപയോഗിക്കുന്നത് കൊവിഡിനെ കൂടുതല്‍ ഫലപ്രദമായി പ്രതിരോധിക്കുമെന്ന് ഐസിഎംആര്‍ നിലപാട്. ഈ വര്‍ഷം ജൂലൈയിലാണ് കൊവാക്‌സിനും കൊവിഷീല്‍ഡും കൂട്ടിയോജിപ്പിച്ച് ഉപയോഗിക്കുന്നത് സംബന്ധിച്ച് പഠനം നടത്തണമെന്ന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ വിദഗ്ധ പാനല്‍ ആവശ്യപ്പെട്ടത്. ആദ്യ ഡോസ് നല്‍കിയ വാക്‌സിന് പകരം നിശ്ചിത ഇടവേളയില്‍ രണ്ടാം ഡോസ് മറ്റൊരു വാക്‌സിന്‍ നല്‍കുന്ന തരത്തില്‍ കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നിവ മാറ്റി ഉപയോഗിക്കുന്ന രീതി മെയ്, ജൂണ്‍ മാസങ്ങളില്‍ ഉത്തര്‍പ്രദേശിലാണ് പഠനം നടത്തിയത്. കൊവാക്‌സിനും കൊവിഷീല്‍ഡും കൂട്ടിയോജിപ്പിച്ച് ഉപയോഗിക്കുന്നത് കൊവിഡ് വകഭേദത്തേയും കൂടുതല്‍ ഫലപ്രദമായി പ്രതിരോധിക്കാന്‍ ശേഷി നല്കുമെന്നാണ് പഠനം വിലയിരുത്തുന്നത്.