നയൻതാരയുടെ വിവാഹ നിശ്ചയം കഴിഞ്ഞോ !, പുതിയ ചിത്രം കണ്ട് ആരാധകർ

നയൻതാരയുടെ വിവാഹ നിശ്ചയം കഴിഞ്ഞോ !, പുതിയ ചിത്രം കണ്ട് ആരാധകർ

ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ വിവാഹ നിശ്ചയം കഴിഞ്ഞോ എന്നതാണിപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. ഇതിന് പ്രധാനകാരണം സംവിധായകനും കാമുകനുമായ വിഘ്നേഷ് ശിവൻ പങ്കുവച്ച ചിത്രമാണ്. വിഘ്നേഷിന്‍റെ നെഞ്ചോട് ചേർത്ത് കൈവെച്ച് നിൽക്കുന്ന നയൻതാരയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിൽ ഇരുവരുടേയും മുഖമില്ല. പക്ഷേ നയൻസിന്‍റെ മോതിര വിരലിൽ ഒരു മോതിരം വ്യക്തമാണ്. ഈ ഫോട്ടൊയ്ക്ക് വിഘ്നേഷ് നൽകിയ ക്യാപ്ഷനാണ് ആരാധകരുടെ സംശയങ്ങൾക്ക് കാരണം. വിരലിൽ ജീവൻ കൊരുത്തു എന്നർഥം വരുന്ന വിരലോട് ഉയർ കൂട കോർത്ത് എന്നാണ് വിഘ്നേഷ് കുറിച്ചിരിക്കുന്നത്. ഇത് കണ്ടതോടെയാണ് ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞതായി ആരാധകർ അനുമാനിക്കുന്നത്. നയൻതാരയും വിഘ്നേഷും 2015 മുതൽ പ്രണയത്തിലാണ്.

Back To Top
error: Content is protected !!