സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വെള്ളിയാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,340 രൂപയും പവന് 34,720 രൂപയുമാണ് വെള്ളിയാഴ്ചത്തെ നിരക്ക്. ഈ മാസം രേഖപെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്.
വ്യാഴാഴ്ച ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞ് ഗ്രാമിന് 4,400 രൂപയിലും പവന് 35,200 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസങ്ങളിലായി ഗ്രാമിന് 90 രൂപയും പവന് 720 രൂപയും കുറഞ്ഞു. സ്വര്‍ണത്തിനു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 4,5,6 തീയതികളില്‍ രേഖപ്പെടുത്തിയ 35,600 രൂപയാണ്.