രാജ്യത്ത് കൊറോണ പ്രതിദിന രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധന

രാജ്യത്ത് കൊറോണ പ്രതിദിന രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധന

രാജ്യത്ത് കൊറോണ പ്രതിദിന രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,662 പേർക്ക് രോഗം സ്ഥിരീകരിച്ചു. കേരളത്തിലെ കൊറോണ രോഗികളുടെ എണ്ണം വർദ്ധിച്ചതാണ് രാജ്യത്തെ കണക്കുകളിലുള്ള വർദ്ധനവിന് കാരണമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,798 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,26,32,222 ആയി ഉയർന്നു. നിലവിൽ കൊറോണ ബാധിച്ച് 3,40,639 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം മാത്രം 2.5 കോടിയിലധികം വാക്‌സിൻ ഡോസുകളാണ് നൽകിയത്.

Back To Top
error: Content is protected !!