കന്യാസ്‌തിയുടെ വേഷം, സെമിത്തേരിയില്‍ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ; ചിത്രങ്ങള്‍ വൈറൽ

കന്യാസ്‌തിയുടെ വേഷം, സെമിത്തേരിയില്‍ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ; ചിത്രങ്ങള്‍ വൈറൽ

വെള്ള വസ്ത്രം ധരിച്ച് സെമിത്തേരിയില്‍ അസ്ഥികൂടത്തിനൊപ്പം ഒരു സ്ത്രീ. ഇംഗ്ലണ്ടിലെ യോക്‌ഷെയറിലെ ഓള്‍ഡ് ഹള്‍ ജനറല്‍ സെമിത്തേരിയില്‍ കണ്ട ഈ  കാഴ്ചയാണ് ഇപ്പോൾ ചർച്ചയാകുന്നത്. കന്യാസ്ത്രീയുടെ വേഷം ധരിച്ച്‌ സെമിത്തേരിയില്‍ അസ്ഥികൂടവുമായി നൃത്തംവയ്ക്കുന്ന സ്ത്രീയുടെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്‌.  സെമിത്തേരിയുടെ സമീപത്തുകൂടി കാറില്‍ പോയ ഒരാള്‍ പകര്‍ത്തിയ ചിത്രമാണ് ഇതെന്ന് പറഞ്ഞാണ് ഇത് പ്രചരിക്കുന്നത്.

കന്യാസ്ത്രീകളുടേതു പോലുള്ള ഗൗണ്‍ ആണ് വേഷം, തല മറച്ചിട്ടുമുണ്ട്. സെമിത്തേരിയില്‍ കണ്ട ഒരു അസ്ഥികൂടം എടുത്ത് അതിനൊപ്പം നൃത്തം ചെയ്യുകയായിരുന്നു ഇവര്‍. പിന്നീട് അവിടെയുണ്ടായിരുന്ന നായയ്ക്കൊപ്പവും നൃത്തം ചെയ്തെന്ന് ദൃക്സാക്ഷികള്‍‌ പറയുന്നു. അതേസമയം, സംഭവം പ്രാങ്ക് പരിപാടി ആയിരിക്കും എന്നാണു ബഹുഭൂരിപക്ഷം പേരുടെയും അഭിപ്രായം. എന്തായാലും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കു വഴിയൊരുക്കിയിരിക്കുകയാണ്.

Back To Top
error: Content is protected !!