പ്രധാനമന്ത്രിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍

പ്രധാനമന്ത്രിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. മുന്‍പ് അദ്ദേഹത്തിനൊപ്പമെടുത്ത ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാലിന്‍റെ ആശംസ നേര്‍ന്നത്. “നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് പിറന്നാള്‍ ആശംസകള്‍. അങ്ങയുടെ യാത്രയില്‍ ഉടനീളം സര്‍വ്വേശ്വരന്‍ ആരോഗ്യവും സന്തോഷവും വിജയവും നല്‍കട്ടെ”, മോഹന്‍ലാല്‍ പോസ്റ്റില്‍ കുറിച്ചു.

പിറന്നാള്‍ ദിനത്തില്‍ നടന്‍ മോഹന്‍ലാലിന്റെ ആശംസകള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആശംസകള്‍ നേര്‍ന്നതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി മോഹന്‍ലാലിന്റെ ട്വീറ്റിന് മറുപടി നല്‍കി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി മോഹന്‍ലാലുമായി സന്തോഷം പങ്കുവെച്ചത്.

Back To Top
error: Content is protected !!