തിരൂരിൽ മൂന്ന് വയസുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കുട്ടിയെ ആശുപത്രിയിലുപേക്ഷിച്ച് മുങ്ങിയ രണ്ടാനച്ഛനെ പൊലീസ് പിടികൂടി

തിരൂരിൽ മൂന്ന് വയസുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കുട്ടിയെ ആശുപത്രിയിലുപേക്ഷിച്ച് മുങ്ങിയ രണ്ടാനച്ഛനെ പൊലീസ് പിടികൂടി

മലപ്പുറം തിരൂരിൽ മൂന്ന് വയസുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കുട്ടിയെ ആശുപത്രിയിലുപേക്ഷിച്ച് മുങ്ങിയ രണ്ടാനച്ഛനെ പൊലീസ് പിടികൂടി. സംഭവത്തിനു ശേഷം രക്ഷപെട്ട അർമാനെ പാലക്കാട് വെച്ചാണ് പൊലീസ് പിടികൂടിയത്. തിരൂർ ഇല്ലത്തുപാടത്തെ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ഷെയ്ക്ക് സിറാജ് എന്ന കുഞ്ഞാണ് മരിച്ചത്. മർദനമേറ്റ നിലയിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചിരുന്നത്. മരണവിവരമറിഞ്ഞതോടെയാണ് ഇയാൾ ആശുപത്രിയിൽ നിന്നും മുങ്ങിയത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

സംഭവത്തിൽ കുഞ്ഞിന്റെ അമ്മ പൊലീസ് കസ്റ്റഡിയിലാണ്. പശ്ചിമ ബംഗാൾ സ്വദേശിയായ മുംതാസ് ബീവി ആണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഒരാഴ്ച മുമ്പാണ് കുടുംം ക്വാർട്ടേഴ്‌സിൽ താമസം തുടങ്ങിയിട്ട്. ബുധനാഴ്ച കുഞ്ഞിന്റെ അമ്മയും രണ്ടാനച്ഛനും തർക്കമുണ്ടായതായും പ്രദേശവാസികൾ പറയുന്നുണ്ട്. വൈകിട്ടോടെയാണ് കുഞ്ഞിനെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Back To Top
error: Content is protected !!