പെരുമ്പാവൂരിൽ യുവാവിനെ വീട്ടിൽ നിന്നു വിളിച്ചിറക്കി വെട്ടി കൊലപ്പെടുത്തി ;  2 പേര്‍ പിടിയില്‍

പെരുമ്പാവൂരിൽ യുവാവിനെ വീട്ടിൽ നിന്നു വിളിച്ചിറക്കി വെട്ടി കൊലപ്പെടുത്തി ; 2 പേര്‍ പിടിയില്‍

പെരുമ്പാവൂർ: യുവാവിനെ വീട്ടിൽ നിന്നു വിളിച്ചിറക്കി വെട്ടി കൊലപ്പെടുത്തി. കീഴില്ലം ഏഴാം വാർഡ് പറമ്പിപീടിക സ്വദേശി വട്ടപ്പറമ്പിൽ വീട്ടിൽ സാജുവിന്‍റെ മകൻ അൻസിൽ സാജു (28) ആണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച രാത്രി പത്തോടെയാണയോടെയാണ് സംഭവം. ഫോൺ വിളിച്ചു വീടിനു പുറത്തേക്ക് ഇറങ്ങിയ അൻസിലിനെ സംഘം ചേർന്ന് വെട്ടുകയായിരുന്നു. തുടർന്ന് പിതാവും സഹോദരനും ചേർന്ന് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുണ്ടാ സംഘമാണ് കൊലക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. റിയൽ എസ്​റ്റേറ്റ്​ ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്ന ആളായിരുന്നു അൻസിലെന്ന്​ പൊലീസ്​ പറഞ്ഞു. മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. പെരുമ്പാവൂര്‍ സ്വദേശികളായ ബിജു, എല്‍വിന്‍ എന്നിവരാണ് പിടിയിലായത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.

Back To Top
error: Content is protected !!