ദിലീപിന്റെ വിഷയത്തിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ; കൂടുതൽ പ്രതികരിക്കാതെ ഇന്നസെന്റ്

ദിലീപിന്റെ വിഷയത്തിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ; കൂടുതൽ പ്രതികരിക്കാതെ ഇന്നസെന്റ്

നടിയെ ആക്രമിച്ച സംഭവത്തിൽ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്ന് സിനിമാ താരം ഇന്നസെന്റ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും, പെൺകുട്ടിക്ക് നീതിലഭിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദിലീപ് വിഷയത്തിൽ തല വയ്‌ക്കാൻ ഇല്ലെന്നും, നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട കേസിൽ സിനിമാ താരങ്ങളുടെയിടയിൽ ശക്തമായ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നതിനിടയിൽ ആണ് ഇന്നസെന്റിന്റെ പ്രതികരണം. ദിലീപ് പോലീസുദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണം ഗൂഢാലോചനയാണെന്നാണ് ഒരു വിഭാഗം സിനിമാ പ്രവർത്തകർ വ്യക്തമാക്കുന്നത്.അന്വേഷണോദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്, ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

Back To Top
error: Content is protected !!