കോഴിക്കോട് നരിക്കുനിയില്‍ ഭക്ഷ്യ വിഷബാധയേറ്റ് രണ്ടര വയസുകാരന് മരിച്ചു. നരിക്കുനി വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകന് മുഹമ്മദ് യമിന് ആണ് മരിച്ചത്. വിവാഹ വീട്ടില്‍ നിന്നുകഴിച്ച ഭക്ഷണത്തില്‍ നിന്നാണ് കുട്ടിക്ക് ഭക്ഷ്യ വിഷബാധയേറ്റത്.വിവാഹ വീട്ടിലൊരുക്കിയ ഭക്ഷണത്തിലെ കോഴിയിറച്ചിയില്‍ നിന്നാണ് വിഷബാധയേറ്റത് എന്നാണ് സൂചന. ഭക്ഷണം കഴിച്ച് അവശനിലയിലായ ആറുകുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.