ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിന് തിയറ്ററുകളില്‍ വന്‍ നേട്ടം; ആദ്യദിനം നേടിയത് ആറുകോടി

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിന് തിയറ്ററുകളില്‍ വന്‍ നേട്ടം; ആദ്യദിനം നേടിയത് ആറുകോടി

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിന് തിയറ്ററുകളില്‍ വന്‍ വരവേല്‍പ്പ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആയിരങ്ങളാണ് തിയറ്ററുകളിലെത്തിയത്. വെള്ളിയാഴ്ച കേരളത്തിലെ തിയറ്ററുകളിലും മള്‍ട്ടിപ്ലക്‌സുകളിലുമായി 505 സ്‌ക്രീനുകളിലാണ് കുറുപ്പ് പ്രദർശനത്തിന് എത്തിയത്. ആദ്യദിനത്തില്‍ മാത്രം 2000-ത്തിലേറെ പ്രദര്‍ശനങ്ങളാണ് നടന്നത്. ആദ്യദിനത്തില്‍ ആറുകോടിയിലേറെ രൂപ സിനിമയ്ക്ക് ലഭിച്ചതായാണ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ‘ഫിയോക്’ നല്‍കുന്ന കണക്ക്. മിക്ക തിയറ്ററുകളിലും ആദ്യത്തെ മൂന്ന് ദിവസത്തേക്കുള്ള പ്രദര്‍ശനങ്ങളുടെ ടിക്കറ്റുകള്‍ പൂര്‍ണമായി വിറ്റുപോയി.

Back To Top
error: Content is protected !!