ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിന് തിയറ്ററുകളില്‍ വന്‍ നേട്ടം; ആദ്യദിനം നേടിയത് ആറുകോടി

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിന് തിയറ്ററുകളില്‍ വന്‍ നേട്ടം; ആദ്യദിനം നേടിയത് ആറുകോടി

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിന് തിയറ്ററുകളില്‍ വന്‍ വരവേല്‍പ്പ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആയിരങ്ങളാണ് തിയറ്ററുകളിലെത്തിയത്. വെള്ളിയാഴ്ച കേരളത്തിലെ തിയറ്ററുകളിലും മള്‍ട്ടിപ്ലക്‌സുകളിലുമായി 505 സ്‌ക്രീനുകളിലാണ് കുറുപ്പ് പ്രദർശനത്തിന് എത്തിയത്. ആദ്യദിനത്തില്‍ മാത്രം 2000-ത്തിലേറെ പ്രദര്‍ശനങ്ങളാണ് നടന്നത്. ആദ്യദിനത്തില്‍ ആറുകോടിയിലേറെ രൂപ സിനിമയ്ക്ക് ലഭിച്ചതായാണ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ‘ഫിയോക്’ നല്‍കുന്ന കണക്ക്. മിക്ക തിയറ്ററുകളിലും ആദ്യത്തെ മൂന്ന് ദിവസത്തേക്കുള്ള പ്രദര്‍ശനങ്ങളുടെ ടിക്കറ്റുകള്‍ പൂര്‍ണമായി വിറ്റുപോയി.

Read More
പിടികിട്ടാപ്പുള്ളി കുറുപ്പായി നിറഞ്ഞാടി ദുല്‍ഖര്‍;  ഗംഭീര വരവേൽപ്പ്

പിടികിട്ടാപ്പുള്ളി കുറുപ്പായി നിറഞ്ഞാടി ദുല്‍ഖര്‍; ഗംഭീര വരവേൽപ്പ്

ഇന്നും പിടികിട്ടാപ്പുള്ളിയായി തുടരുന്ന സുകുമാരക്കുറുപ്പിന്റെ(Sukumara Kurup) ജീവിതം അടിസ്ഥാനമാക്കി ദുല്‍ഖര്‍ സല്‍മാനെ(Dulquer Salman) നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍( Srinath Rajendran) സംവിധാനം ചെയ്ത കുറുപ്പിന്(Kurup) തീയേറ്ററുകളില്‍ അതി ഗംഭീര സ്വീകരണം. ഫിലിം റെപ്രസെന്റേറ്റീവായ ചാക്കോയെ കൊന്നതിന് ശേഷം കാണാമറയത്ത് ഒളിക്കുന്ന കുറുപ്പും കുറുപ്പിനെ തേടിയുള്ള ഡി വൈ എസ് പി കൃഷ്ണദാസിന്റെ അന്വേഷണവുമാണ് കഥയെ മുന്നോട്ടുനയിക്കുന്നത്. സുകുമാര കുറുപ്പ് ആയി ദുൽഖർ സൽമാൻ എത്തുമ്പോൾ ഡി വൈ എസ് പി കൃഷ്ണദാസ് ആയി ഇന്ദ്രജിത് സുകുമാരനും ഒപ്പത്തിനൊപ്പം…

Read More
Back To Top
error: Content is protected !!