വെള്ളം കോരാനെത്തിയപ്പോൾ കിണറ്റിൽ പുള്ളിപ്പുലി

വെള്ളം കോരാനെത്തിയപ്പോൾ കിണറ്റിൽ പുള്ളിപ്പുലി

ഗൂഡല്ലൂർ • കോത്തഗിരിക്കടുത്ത് ക്ലബ് റോഡിൽ കിണറ്റിൽ വീണ പുള്ളിപ്പുലിയെ വനപാലകർ രക്ഷപ്പെടുത്തി വനത്തിൽ വിട്ടയച്ചു. രാവിലെ വെള്ളം കോരാനെത്തിയ നാട്ടുകാരാണു പുള്ളിപ്പുലി കിണറ്റിൽ വീണതു കണ്ടത്. വനപാലകർക്കു വിവരം നൽകിയതിനെ തുടർന്ന് വനപാലകരെത്തി ചൂരൽ ഊഞ്ഞാൽ കസേര കെട്ടിയിറക്കി ‍വലയിൽ കുരുക്കിയാണു പുലിയെ പുറത്തെടുത്തത്.
5 മണിക്കൂർ നേരത്തെ പരിശ്രമത്തിനു ശേഷമാണു പുലിയെ പുറത്തെത്തിച്ചത്. പരുക്കുകളില്ലാതിരുന്ന പുലിയെ കൂട്ടിൽ കയറ്റി വനത്തിൽ വിട്ടയച്ചു.രാത്രിയിൽ ഇരയ്ക്ക് പിന്നാലെ ഓടുമ്പോൾ അബദ്ധത്തിൽ കിണറ്റിൽ വീണതാണെന്നു സംശയിക്കുന്നു.

Back To Top
error: Content is protected !!