കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില മാസത്തെ ഉയര്‍ന്ന നിരക്കില്‍ തുടരുന്നു. നിലവില്‍ പവന് 36,880 രൂപയും ഗ്രാമിന് 4,610 രൂപയുമാണ്. ഇന്നലെ പവന് 160 രൂപയാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയിലേയും ഡല്‍ഹി ബുള്ളിയന്‍ വിപണിയിലേയും വിലമാറ്റങ്ങളാണു പ്രാദേശിക ആഭരണ വിപണികളില്‍ പ്രതിഫലിക്കുന്നത്. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,864.53 ഡോളറില്‍ ആണ് വ്യാപാരം. ഈ മാസം ഇതുവരെ പവന് 1,120 രൂപയുടെ വര്‍ധന.
ഒക്ടോബര്‍ 26-നാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് കഴിഞ്ഞ മാസത്തെ കുറഞ്ഞ നിരക്ക്. ഒക്ടോബറില്‍ സ്വര്‍ണ വില പവന് 1,040 രൂപയാണ് ഉയര്‍ന്നത്. ഒക്ടോബറില്‍ വില ഉയര്‍ന്നത് സ്വര്‍ണ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. പണപ്പെരുപ്പം ഉയരുന്നതിനാല്‍ വില താല്‍ക്കാലികമായി ഇടിഞ്ഞാലും സ്വര്‍ണ വില ഉയരാനുള്ള സാധ്യതകള്‍ നിരീക്ഷകര്‍ തുടക്കം മുതല്‍ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.