വിവാഹ ദിവസം കാസര്‍കോട് പൊലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

വിവാഹ ദിവസം കാസര്‍കോട് പൊലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: കാസര്‍കോട് എ ആർ ക്യാമ്പിലെ പൊലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. ചീമേനി ആലന്തട്ട സ്വദേശിയായ വിനീഷാണ് തൂങ്ങിമരിച്ചത്. സ്വന്തം വീട്ടിലാണ് വിനീഷ് തൂങ്ങിമരിച്ചത്. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് വിനീഷിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇന്ന് വിനീഷിന്‍റെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ സംബന്ധിച്ച് വ്യക്തതയില്ല. പൊലീസ് സ്ഥലത്ത് എത്തി മറ്റ് ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

കോഴിക്കോട്ട് നിര്‍മാണത്തിലിരിക്കുന്ന വീടിന്‍റെ വാര്‍പ്പ് തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു

Back To Top
error: Content is protected !!