Headlines

സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

കോഴിക്കോട് : സംസ്ഥാനത്ത് സ്വർണവില (Gold Price )ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ഇന്നലെ ഉയർന്ന സ്വർണവില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഒരു പവൻ സ്വർണത്തിന് (Gold) 35,800 രൂപയാണ് ഇന്നലേയും ഇന്നുമായി വില. ഒരു ഗ്രാം സ്വർണത്തിന് 4475 രൂപയാണ് വില. ഇന്നലെയാണ് ഈ മാസം ആദ്യമായി സ്വർണവില കൂടുന്നത്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്നലെ കൂടിയത്. ഡിസംബർ ഒന്നിന് പവന് 200 രൂപ കുറഞ്ഞിരുന്നു.

error: Content is protected !!