വിവാഹ ദിവസം കാസര്‍കോട് പൊലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

വിവാഹ ദിവസം കാസര്‍കോട് പൊലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: കാസര്‍കോട് എ ആർ ക്യാമ്പിലെ പൊലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. ചീമേനി ആലന്തട്ട സ്വദേശിയായ വിനീഷാണ് തൂങ്ങിമരിച്ചത്. സ്വന്തം വീട്ടിലാണ് വിനീഷ് തൂങ്ങിമരിച്ചത്. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് വിനീഷിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇന്ന് വിനീഷിന്‍റെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ സംബന്ധിച്ച് വ്യക്തതയില്ല. പൊലീസ് സ്ഥലത്ത് എത്തി മറ്റ് ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. (ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)…

Read More
കാസര്‍ഗോഡ് ജില്ലയില്‍ ശക്തമായ മഴ തുടരുന്നു; മൂന്ന് പുഴകള്‍ കരകവിഞ്ഞൊഴുകുന്നു

കാസര്‍ഗോഡ് ജില്ലയില്‍ ശക്തമായ മഴ തുടരുന്നു; മൂന്ന് പുഴകള്‍ കരകവിഞ്ഞൊഴുകുന്നു

കാസര്‍ഗോഡ് ജില്ലയില്‍ ശക്തമായ മഴ തുടരുന്നു. ചന്ദ്രഗിരിപ്പുഴയും, ചൈത്രവാഹിനിയും തേജസ്വിനിയും കരകവിഞ്ഞൊഴുകിയതോടെ കാസര്‍ഗോഡ് ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വെള്ളരിക്കുണ്ട്, ഹൊസ്ദുര്‍ഗ്ഗ്, കാസര്‍ഗോഡ് താലൂക്കുകളില്‍ ആറു ക്യാമ്പുകളിലായി 56 കുടുംബങ്ങളെയാണ് ഇതുവരെ പ്രവേശിപ്പിച്ചത്. കാസര്‍ഗോഡ് നഗരത്തിലെ തളങ്കരയില്‍ കൊപ്പല്‍ പ്രദേശത്തെ 20 കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. തളങ്കര കുന്നില്‍ ജില്‍എപിഎസ് സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പിലേക്കാണ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചത്. മറ്റുള്ളവര്‍ ബന്ധുവീടുകളില്‍ അഭയം തേടി. നീലേശ്വരം, ചാത്തമത്ത്, കയ്യൂര്‍, മുണ്ടേമാട് തുടങ്ങി പുഴയോട് ചേര്‍ന്ന മേഖലയില്‍ ആളുകളെ…

Read More
Back To Top
error: Content is protected !!