സഹോദരിമാർക്ക് അമ്മയുടേയും കാമുകന്റേയും ക്രൂര മർദനമെന്ന് പരാതി. പീഡനശ്രമത്തെ എതിർത്തതാണ് മർദനത്തിന് കാരണമെന്ന് പെൺകുട്ടികൾ പറഞ്ഞു. മർദിക്കാനായി കാമുകനൊപ്പം സ്വന്തം അമ്മയും കൂട്ട് നിന്നെന്ന് പെൺകുട്ടികൾ പറഞ്ഞു. അധ്യാപകരോടും സുഹൃത്തുക്കളോടും ഈ വിവരം അറിയിച്ചതിനെത്തുടർന്ന് അമ്മയും കാമുകനും ചേർന്ന് ക്രൂരമായി മർദ്ധിച്ചുവെന്നും പെൺകുട്ടികൾ പറഞ്ഞു. ഇവരെ ബെംഗളൂരുവിൽ നിന്ന് ആലുവയിൽ എത്തിച്ച് ശേഷം റോഡിൽ ഇറക്കിവിടുകയായിരുന്നുവെന്നും പെൺകുട്ടികൾ പറഞ്ഞു. ദിവസങ്ങളോളം ഭക്ഷണം നൽകിയില്ലെന്നും കുട്ടികൾ പറയുന്നു. പെൺകുട്ടികളുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
