കരിക്കിന്റെ ‘കലക്കാച്ചി’ ഈ മാസം

കരിക്കിന്റെ ‘കലക്കാച്ചി’ ഈ മാസം

മലയാളത്തിലെ യൂട്യൂബ് ‍വെബ് സീരീസുകളില്‍ ഏറെ പ്രേക്ഷക സ്വീകാര്യതയുള്ളവരാണ് കരിക്ക്.ഒരിടവേളക്കുശേഷം തങ്ങളുടെ പുതിയ വെബ്‌സീരീസിനെക്കുറിച്ചുള്ള ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് കരിക്കിന്റെ അണിയറ പ്രവര്‍ത്തകര്‍. പുതിയ സീരീസിന്റെ പേരും ടീം പ്രഖ്യാപിച്ചു കഴിഞ്ഞു- ‘കലക്കാച്ചി’ എന്ന് പേരിട്ടിരിക്കുന്ന സീരീസ് അടുത്തമാസം പുറത്തിറങ്ങും. ഏഴ് മില്ല്യണിലേറെ സബ്‌സ്‌ക്രൈബേഴ്‌സും അതിലേറെ ആരാധകരുമുണ്ട് കരിക്കിന്. ഏറ്റവും ഒടുവിലായി മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് കരിക്കിന്റെ ഒഫീഷ്യല്‍ ചാനലില്‍ ഒരു വീഡിയോ വന്നത്. സിമ്പ എന്ന പൂച്ചയുടെ കഥയായ ‘സ്റ്റാര്‍’ ആയിരുന്നു അത്. പിന്നീട് സെക്കണ്ടറി ചാനലായ ഫ്‌ലിക്‌സില്‍ വീഡിയോ വന്നിരുന്നെങ്കിലും കരിക്കിന്റേതായി വന്നിരുന്നില്ല

Back To Top
error: Content is protected !!