മോസ്കോ : യുഎസ്, കാനഡ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് പോകരുതെന്ന് മുന്നറിയിപ്പുമായി റഷ്യ. ഇവിടേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് പൗരന്മാർക്ക് റഷ്യൻ വിദേശകാര്യ മന്ത്രാലയം നിർദേശം നൽകിയത്. യുഎസുമായുള്ള ബന്ധം വഷളായതിനാൽ റഷ്യൻ പൗരന്മാർ ഈ രാജ്യങ്ങളിൽ വേട്ടയാടപ്പെടാൻ സാധ്യതയുണ്ടെന്ന് റഷ്യ മുന്നറിയിപ്പ് നൽകുന്നു.
പുതുവർഷ അവധി, ഔദ്യോഗിക യാത്രകൾ ഒഴിവാക്കണമെന്നാണ് റഷ്യ മുന്നറിയിപ്പ് നൽകിയത്. യുഎസ്, ബ്രിട്ടിഷ് നിർമിത മിസൈലുകൾ യുക്രെയ്നിനു നൽകി യുദ്ധത്തിൽ ഇടപെട്ടതോടെയാണ് ഈ രാജ്യങ്ങളുമായുള്ള ബന്ധം മോശമായതെന്നു വിദേശകാര്യ വക്താവ് പറഞ്ഞു.