അനധികൃത ഖനനത്തിനെതിരെ സമരം; സന്യാസി സ്വയം തീകൊളുത്തി

അനധികൃത ഖനനത്തിനെതിരെ സമരം; സന്യാസി സ്വയം തീകൊളുത്തി

രാജസ്ഥാനിൽ സന്യാസി സ്വയം തീകൊളുത്തി. ഭരത്പൂരിലെ ഡീഗിൽ അനധികൃത ഖനനത്തിനെതിരെ സമരം ചെയ്യുന്ന സന്യാസിയാണ് തീകൊളുത്തിയത്. പോലീസ് എത്തിയാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം ഉണ്ടായത്. എന്നാൽ ഇപ്പോഴാണ് ദൃശ്യങ്ങൾ പുറത്ത് വന്നത്.

ഭരത്പൂരിലെ ഡീഗിൽ ആണ് സംഭവം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സന്യനിമാരുടെ നേതൃത്വത്തിൽ പ്രദേശത്തെ അനധികൃത ഖനനത്തിനെതിരെ പ്രതിഷേധങ്ങൾ ശക്തമായി നടക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അവിടെയുള്ള മൊബൈൽ ടവറിനു മുകളിൽ അടക്കം കയറി സന്യാസിമാർ പ്രതിഷേധിച്ചിരുന്നു. തുടർന്ന് പോലീസ് അധികൃതരുമായും ജില്ലാ ഭരണകൂടവുമായും സന്യാസിമാർ ചർച്ച നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.

ചർച്ചയുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുന്നതിന് ഇടയിലാണ് വിജയ് ദാസ് എന്ന സന്യാസി സ്വയം തീകൊളുത്തുകയും പ്രതിഷേധക്കാരുടെയും നാട്ടുകാരുടെയും ഇടയിലേക്ക് ഓടി വരികയും ചെയ്തത്. ഇത് പ്രദേശത്തെ ഒരാൾ മൊബൈൽ പകർത്തുകയായിരുന്നു. സന്യാസിയ്ക്ക് 80 ശതമാനത്തിലധികം പൊള്ളലേറ്റതായിട്ടാണ് വാർത്തകൾ പുറത്തു വരുന്നത്. ഇദ്ദേഹത്തെ പ്രദേശത്തെ ആശുപത്രിയിലേക്കും പിന്നീട് ആരോഗ്യ നില ഗുരുതരമായതിനെ തുടർന്ന് ജയ്‌പൂരിലേക്കും മാറ്റി.

പ്രതിഷേധം ശക്തമായതിനെ തുടർന്ന് പ്രദേശം വനമേഖലയായി തന്നെ പ്രഖ്യാപിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. സന്യാസിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. പ്രദേശത്തു സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തി വെയ്ക്കാൻ ഉത്തരവിറക്കി.

Back To Top
error: Content is protected !!